വിജിലൻസ് കോടതിയുടേത് ശരിയായ നിലപാട് -പിണറായി

കൊച്ചി: ബാർ കോഴ കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച കോടതിയുടെ നടപടി ശരിയെന്ന് പിണറായി പറഞ്ഞു. കോഴ കേസിന്‍റെ അന്വേഷണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എൽ.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാട് വിലിജൻസ് കോടതി ശരിവെക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് നേതൃത്വം അറിയാതെ എൻ. ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. യു.ഡി.എഫ് വിട്ടതു കൊണ്ട് മാണിക്ക് എല്‍.ഡി.എഫില്‍ നിന്ന് സഹായം ലഭിക്കില്ലെന്നും കാനം കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.