ബാർകോഴ കേസിൽ തുടരന്വേഷണം നടക്കട്ടെ -എൻ. ശങ്കർറെഡ്ഡി

തിരുവനന്തപുരം: ബാർകോഴ കേസിൽ തുടരന്വേഷണം നടക്കട്ടെ എന്ന് മുൻ വിജിലൻസ് ഡയറക്ടർ എൻ. ശങ്കർറെഡ്ഡി. അന്വേഷണ കാര്യത്തിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല. എല്ലാ രേഖകളും കോടതിയുടെ മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന ആരോപണവും ശങ്കർറെഡ്ഡി നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ പൂർണ ഉത്തരവാദിത്തത്തിലും നിയന്ത്രണത്തിലുമാണ് കേസന്വേഷണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.