കോഴിക്കോട്: തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് (16347) അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ പാളംതെറ്റിയതിനെ തുടർന്ന് ഏഴ് ട്രെയിനുകളുടെ റൂട്ട് മാറ്റിയതായി സതേൺ റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്നവയും തൃ-ശൂർ വഴി കടന്നു പോകുന്നതുമായ ഏഴ് ട്രെയിനുകളുടെ റൂട്ടിലാണ് മാറ്റമുള്ളത്.
ട്രെയിനുകളുടെ വിശദാംശങ്ങൾ
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നവ:
- 11.15ന് പുറപ്പെടുന്ന 12626 തിരുവനന്തപുരം-ന്യൂഡൽഹി കേരളാ എക്സ്പ്രസ് നാഗർകോവിൽ ടൗൺ, തിരുനെൽവേലി, ദിണ്ടുഗൽ, കരൂർ, ഈറോഡ് വഴിയാണ് സർവീസ് നടത്തുക. ഈറോഡ് നിന്ന് സാധാരണ റൂട്ടിലാവും സർവീസ് നടത്തുക.
- 12.40ന് പുറപ്പെടുന്ന 12515 തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസ് നാഗർകോവിൽ ടൗൺ, തിരുനെൽവേലി, ദിണ്ടുഗൽ, കരൂർ, ഈറോഡ് വഴിയാണ് സർവീസ് നടത്തുക. ഈറോഡ് നിന്ന് സാധാരണ റൂട്ടിലാവും സർവീസ് നടത്തുക.
തൃശൂർ വഴി കടന്നു പോേകണ്ടവ:
- 17230 ഹൈദരാബാദ്-തിരുവനന്തപുരം എക്സ്പ്രസ് ഈറോഡ്, കരൂർ, ദിണ്ടുഗൽ, മധുരൈ, തിരുനെൽവേലി, നാഗർകോവിൽ ടൗൺ വഴിയാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക.
- 12511 ഗൊരഖ്പുർ-തിരുവനന്തപുരം എക്സ്പ്രസ് ഈറോഡ്, കരൂർ, ദിണ്ടുഗൽ, മധുരൈ, തിരുനെൽവേലി, നാഗർകോവിൽ ടൗൺ വഴിയാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക.
- 16526 ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് പൊള്ളാച്ചി, ദിണ്ടുഗൽ, മധുരൈ, തിരുനെൽവേലി വഴിയാണ് കന്യാകുമാരിയിലേക്ക് സർവീസ് നടത്തുക. പാലക്കാട്, എറണാകുളം ടൗൺ, തിരുവനന്തപുരം, നാഗർകോവിൽ എന്നീ റൂട്ടിലൂടെ കടന്നുപോവില്ല.
- 12218 ചണ്ഡിഗഡ്-കൊച്ചുവേളി എക്സ്പ്രസ് ഷൊർണൂർ, പാലക്കാട്, പൊഡന്നൂർ, ഈറോഡ്, കരൂർ, ദിണ്ടുഗൽ, മധുരൈ, തിരുനെൽവേലി, നാഗർകോവിൽ ടൗൺ വഴിയാണ് കൊച്ചുവേളിയിലേക്ക് സർവീസ് നടത്തുക.
- 19578 ഹാപ്പ-തിരുനെൽവേലിഎക്സ്പ്രസ് ഷൊർണൂർ, പാലക്കാട്, പൊഡന്നൂർ, ഈറോഡ്, കരൂർ, ദിണ്ടുഗൽ, മധുരൈ വഴിയാണ് തിരുനെൽവേലിയിലേക്ക് സർവീസ് നടത്തുക.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.