അങ്കമാലി: കറുകുറ്റിയില്‍ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റാനിടയായ സംഭവം അട്ടിമറിയല്ളെന്ന് റെയില്‍വേ അസി. ജനറല്‍ മാനേജര്‍ പി.കെ. മിശ്ര പറഞ്ഞു. അപകട വിവരമറിഞ്ഞ് വിമാനമാര്‍ഗം ചെന്നൈയില്‍നിന്നത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എങ്കിലും റെയില്‍വേ വകുപ്പുതല അന്വേഷണം നടത്തും.കാലപ്പഴക്കം മൂലം പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ട്രെയിന്‍ കടന്നതിന് ശേഷമാണ് ട്രാക്കില്‍ വിള്ളലുണ്ടായിട്ടുള്ളത്. വിള്ളലില്‍ തകര്‍ന്ന ട്രാക്കിന്‍െറ കഷണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ വിദഗ്ധ സമിതിയുടെ പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.