എസ്.എന്‍ ട്രസ്റ്റിന് 86 കോടിയുടെ ബജറ്റ്

ചേര്‍ത്തല: എസ്.എന്‍ ട്രസ്റ്റിന് 86.37 കോടി രൂപ വരവും അതേ തുകതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അവതരിപ്പിച്ചു.
കെട്ടിട നിര്‍മാണത്തിന് 15.04 കോടിയും സ്വാശ്രയ കോളജുകള്‍ക്ക് 2.5 കോടിയും ലബോറട്ടറി ഉപകരണങ്ങളും കമ്പ്യൂട്ടറുകളും വാങ്ങുന്നതിന് 1.76 കോടിയും പുതിയ വാഹനങ്ങള്‍ക്ക് 20 ലക്ഷവും പുസ്തകങ്ങള്‍ക്ക് 60 ലക്ഷവും വകയിരുത്തി. ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും 9.1 കോടിയും സ്കൂള്‍ ബസുകള്‍ക്ക് ഒരുകോടിയും ബാങ്ക് വായ്പക്ക് അഞ്ചുകോടിയും വസ്തു വാങ്ങുന്നതിന് അഞ്ചുലക്ഷവും മേഴുവേലി ക്ഷേത്രത്തിന് രണ്ടുലക്ഷവും ശാരദാ മഠത്തിന് ഒരുലക്ഷവും ബജറ്റില്‍ നീക്കിവെച്ചു.
കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ശ്രീനാരായണഗുരുവിന്‍െറ കൃതികള്‍ കോളജുതലത്തില്‍ പഠിപ്പിക്കുക, ട്രസ്റ്റിന്‍െറ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്താന്‍ അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷറര്‍ ഡോ. ജി. ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.