വിത്ത് അതോറിറ്റിയിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും –കൃഷിമന്ത്രി

തൃശൂര്‍: സംസ്ഥാന വിത്ത് വികസന അതോറിറ്റിയിലെ  വിത്ത് ഇടപാടുകളും ക്രമക്കേടുകളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. ഒരേ ഏജന്‍സിക്ക് തുടര്‍ച്ചയായി നല്‍കിയ കരാറുകള്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

അതോറിറ്റിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കൃഷിക്കാവശ്യമായ പരമാവധി വിത്ത് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ-സ്വകാര്യ ലോബി ബന്ധവും അനുവദിക്കില്ല. അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. ക്രമക്കേടുകള്‍ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. അതോറിറ്റിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഗൗരവമുള്ളതാണ്. അതോറിറ്റിയെ നേരായ വഴിക്ക് നയിക്കുകയെന്ന ഉദ്ദേശ്യംകൂടി വിജിലന്‍സ് അന്വേഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.