‘സൈലന്‍റ് വാലിയും തേക്കടിയും’ ബസ് കയറി കോഴിക്കോട്ട്

കോഴിക്കോട്: കേരളത്തിന്‍െറ നിത്യഹരിതവനമായ സൈലന്‍റ് വാലിയും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടിയും  പെരിയാര്‍ വന്യജീവി സങ്കേതവും കോഴിക്കോട്ടത്തെി. കണ്‍ഫ്യൂഷനാകേണ്ട, നമ്മുടെ നാട്ടിലെ ജൈവവൈവിധ്യ പാഠങ്ങള്‍ വിദ്യാര്‍ഥികളിലേക്കത്തെിക്കാന്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും സംയുക്തമായി ഒരുക്കിയ ജൈവവൈവിധ്യ രഥത്തിലാണ് മേല്‍പറഞ്ഞ സ്ഥലങ്ങളുടെ മാതൃകാരൂപങ്ങള്‍ എത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലാണ് മനോഹരമായ പ്രദര്‍ശനം ഒരുക്കിയത്.
കേരളത്തിലെ ജൈവ വൈവിധ്യങ്ങളെ സംബന്ധിച്ച ചാര്‍ട്ടുകളും മാതൃകകളുമാണ് രഥമായി രൂപാന്തരപ്പെടുത്തിയ ബസിലുള്ളത്. മലമുഴക്കി വേഴാമ്പലും വയനാട്ടിലെ ആദിവാസി ഊരുകളും പ്രദര്‍ശനത്തിന്‍െറ മാറ്റുകൂട്ടുന്നു.  കൂടാതെ, ബസിനു പിറകിലായി സ്ഥാപിച്ച സ്ക്രീനില്‍ ജൈവവൈവിധ്യ ബോര്‍ഡിന്‍െറ വ്യത്യസ്തമായ ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കണ്ടല്‍കാടുകള്‍, കാവുകളുടെ സംസ്കൃതി, അട്ടപ്പാടിയിലെ ആടു ജീവിതം, നാടിനൊത്ത നാടന്‍ പശുക്കള്‍ എന്നിവയാണ് ഡോക്യുമെന്‍ററികള്‍. ബസിന്‍െറ ഷട്ടറുകളുടെ സ്ഥാനത്തെല്ലാം കുട്ടികള്‍ക്ക് അറിവ് പകരുന്ന ബോര്‍ഡുകളാണ്. ആവാസവ്യവസ്ഥയുടെയും ജൈവസമ്പത്തുകളുടെയുമെല്ലാം വിവരങ്ങള്‍ ബോര്‍ഡില്‍ വിവരിക്കുന്നു. 
കേരളത്തിലെ തനതായ നാടന്‍ ഇനങ്ങള്‍, വിവിധ പക്ഷിയിനങ്ങള്‍, വിവിധ വൃക്ഷങ്ങള്‍ തുടങ്ങി ജൈവവൈവിധ്യത്തെ കുറിച്ചുള്ള വിശദമായ സന്ദേശം വിദ്യര്‍ഥികളില്‍ എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. വിവിധ ബോര്‍ഡുകളിലായി കാര്‍ഷിക വിളകളും ജൈവ സമ്പത്തും ചിത്രത്തോടൊപ്പം വിവരിക്കുന്നത് പുതിയ തലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് കൗതുകവും ഉപകാരപ്രദവുമാണ്. ആഗസ്റ്റ് 15നാണ് രഥം ജില്ലയിലത്തെിയത്. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും. കഴിഞ്ഞ തിങ്കളാഴ്ച മേഖല ശാസ്ത്രകേന്ദ്രത്തിലത്തെിയ പ്രദര്‍ശനം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.