തൃശൂര്‍: തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ് വാസന്‍ സ്വയം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു. ഹൈകോടതി ഭരണ നിര്‍വഹണ സമിതിയുടെ തീരുമാന പ്രകാരമാണ് അപേക്ഷ പിന്‍വലിച്ചത്.
സോളാര്‍ കമ്മീഷനില്‍ സരിതയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിനെ ഹൈകോടതി കഴിഞ്ഞ വെള്ളിയാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ജഡ്ജി വിരമിക്കാന്‍ അപേക്ഷ നല്‍കിയത്. വിരമിക്കാന്‍ ഒന്നര വര്‍ഷം കൂടി ബാക്കിയുള്ളപ്പോഴായിരുന്നു ഇത്.
മുഖ്യമന്ത്രിക്കും ആര്യാടനും പുറമെ ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരേയും കേസെടുക്കാന്‍ നിര്‍ദേശിച്ച വാസന്‍െറ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ഉത്തരവ് നല്‍കിയ ഹൈകോടതി ജഡ്ജ് വാസന്‍െറ നടപടി തിടുക്കത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിജിലന്‍സ് ജഡ്ജിക്കെതിര നടപടിയെടുക്കുന്ന കാര്യം ഭരണ നിര്‍വ്വഹണ വിഭാഗം പരിഗണിക്കണമെന്നും ഹൈകോടതി ജഡ്ജ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് വാസന്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്.
വെള്ളിയാഴ്ച റജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി ശനിയാഴ്ച അവധിയെടുത്ത വാസന്‍ ഇന്ന് മൂന്ന് കേസുകള്‍ പരിഗണിച്ചു. ശനിയാഴ്ച പരിഗണിക്കേണ്ടിയിരുന്ന കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസ് ഈ മാസം 18ലേക്ക് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.