തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പുനരധിവാസത്തിന് മുന്നോട്ടുവെച്ച ജൈവഗ്രാമ പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. അമ്മമാര്‍ നഷ്ടപ്പെട്ടുപോയാല്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അവസ്ഥയെന്താവുമെന്ന ചോദ്യത്തില്‍നിന്നാണ് ജൈവഗ്രാമമെന്ന ആശയം ഉയര്‍ന്നത്. സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെ പങ്കെടുത്ത രണ്ടു ശില്‍പശാലകളിലാണ് ഇതിന് രൂപംനല്‍കിയത്. പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍നിന്ന് 100 ഏക്കര്‍ ഭൂമി വിട്ടുനല്‍കണമെന്നും ഇതില്‍ പരിസ്ഥിതിസൗഹൃദ വീടുകള്‍ നിര്‍മിച്ച് ഇരകള്‍ക്കും അമ്മമാര്‍ക്കും മാതൃകാ പുനരധിവാസ കേന്ദ്രം തുടങ്ങണമെന്നും സമരക്കാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ 25 ഏക്കറില്‍ ഇരകളുടെ പുനരധിവാസത്തിന് 25 കോടി ചെലവില്‍ കെട്ടിടം നിര്‍മിക്കാനാണ് സാമൂഹികനീതിവകുപ്പിന്‍െറ തീരുമാനം. പാറനിറഞ്ഞ പ്രദേശം ആരോഗ്യകരമായ പുനരധിവാസത്തിന് അനുയോജ്യമല്ളെന്നാണ് സമരസമിതിയുടെ വിമര്‍ശം.
നാലഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രഗിരിപ്പുഴയില്‍നിന്ന് വെള്ളം കൊണ്ടുവരണം. പുഴയാകട്ടെ ഉപ്പുവെള്ളം കയറിയ നിലയിലുമാണ്. സര്‍ക്കാര്‍ നിര്‍മിക്കുന്ന കെട്ടിടം തടവറയായിത്തീരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതിനിടെ സമരസമിതി നേതാവ് മുനീസ ‘സ്നേഹവീട്’ എന്ന ബദല്‍ മാതൃക ആരംഭിച്ചു. എം.എ, ബി.എഡ്കാരിയായ കാഴ്ചയില്ലാത്ത മുനീസക്ക് ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു.
മറ്റ് രണ്ട് സ്ത്രീകളുമായി ചേര്‍ന്ന് പകല്‍സമയം 10കുട്ടികളെ നോക്കുന്നുണ്ട്. ഇതിനാല്‍ അമ്മമാര്‍ക്ക് പകല്‍ മറ്റ് ജോലികള്‍ക്ക് പോകാം. പ്രവര്‍ത്തനംകണ്ട് മഹിളാസമാജം 10 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കി. സ്നേഹവീടിന്‍െറ നിര്‍മാണത്തിന് സുരേഷ് ഗോപി 25 ലക്ഷം നല്‍കാമെന്ന് ഉറപ്പുനല്‍കി. ശിലാസ്ഥാപനവും നടത്തി. 25 ലക്ഷത്തിന്‍െറ പദ്ധതി 50 ലക്ഷമായി ഉയര്‍ത്തി. സംവിധായകന്‍ ഡോ. ബിജുവിന്‍െറ ഉറപ്പും പദ്ധതിക്ക് കരുത്തായി. അഗതിമന്ദിരങ്ങള്‍ പോലെ കെട്ടിടം നിര്‍മിച്ചാല്‍ പരിഹരിക്കാവുന്നതല്ല്ള എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നം.
അതുകൊണ്ടാണ് അവര്‍ക്ക് അനുയോജ്യമായ ജൈവഗ്രാമം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതെന്നും മുനീസ പറഞ്ഞു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലക്ക് 350 ഏക്കറും ജയിലിന് ഭൂമിയും നല്‍കിയപ്പോള്‍ എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്കുമാത്രം ഭൂമി നല്‍കാന്‍ കഴിയാത്തതിന്‍െറ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.