മുഖ്യമന്ത്രി സ്ഥാനം: നിലപാട് യെച്ചൂരി പറഞ്ഞതുതന്നെ –കാനം

മലപ്പുറം: ഇടതുമുന്നണിയുടെ മുഖ്യമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കൂവെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ തങ്ങള്‍ വിശ്വാസത്തിലെടുക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതുതന്നെ പിന്നീട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ജനകീയയാത്ര’യുമായി മലപ്പുറത്തത്തെിയ കാനം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനു മുമ്പ് പൊതുവെ മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാണിക്കാറില്ളെന്നും വി.എസിനെ മത്സരിപ്പിക്കണോ എന്ന കാര്യം സി.പി.എമ്മാണ് തീരുമാനിക്കേണ്ടതെന്നും കാനം പറഞ്ഞു.
വര്‍ഗീയശക്തികള്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കമ്യൂണിസ്റ്റുകാര്‍ മതത്തിന് എതിരല്ല. എന്നാല്‍, മതഭ്രാന്തിന് എതിരാണ്. കോഴയിലും അഴിമതിയിലുംപെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ ഒരു അവകാശവും ഇല്ല. അദ്ദേഹം രാജിവെച്ച് ജനങ്ങളുടെ കോടതിയെ സമീപിക്കണം. അവിടെ സിംഗിള്‍ ബെഞ്ചോ ഡിവിഷന്‍ ബെഞ്ചോ ഉണ്ടാകില്ല. ആരോപണങ്ങള്‍ക്ക് തെളിവ് വേണമെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി എല്‍.ഡി.എഫ് ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞതിനും തെളിവ് ഹാജരാക്കണം. സി.പി.എം വിട്ടു പോകുന്നവര്‍ സി.പി.ഐയില്‍ വരുന്നത് സ്വാഭാവികമാണ്. പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം നല്‍കണമെന്നും വിദേശ എംബസികളിലും മറ്റും ഇതിന് സൗകര്യം ഏര്‍പ്പെടുത്താനാകുമെന്നും കാനം പറഞ്ഞു. ജാഥാ ഡയറക്ടര്‍ സത്യന്‍ മൊകേരി, പി.പി. സുനീര്‍, പി. സുബ്രഹ്മണ്യന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.