എസ്.പി ആര്‍. സുകേശനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍. സുകേശനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശുമായി ചേര്‍ന്ന് സുകേശന്‍ ഗൂഢാലോചന നടത്തിയെന്നും ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മന്ത്രി രമേശ് ചെന്നിത്തല പരിഗണിച്ചേക്കുമെന്നാണ് സൂചന.
വി.സി 6/14 എന്ന വിജിലന്‍സ് കേസില്‍ ബിജു രമേശ് 164 സി.ആര്‍.പി.സി അനുസരിച്ച് മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയോടൊപ്പം ഹാജരാക്കിയ ശബ്ദരേഖ അടങ്ങിയ സീഡിയാണ് സുകേശനെതിരായ തെളിവായി കണ്ടത്തെിയത്. 2014 ഡിസംബര്‍ 31ന് എറണാകുളത്തെ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് നടത്തുന്ന സംഭാഷണമാണ് സീഡിയിലുള്ളത്. മൊഴിയെടുക്കല്‍ വേളയില്‍ സുകേശന്‍േറത് സൗഹാര്‍ദ പെരുമാറ്റമായിരുന്നെന്നും അദ്ദേഹവുമായി തനിക്ക് പണ്ടുമുതല്‍ അടുപ്പമുണ്ടെന്നും ബിജു പറയുന്നുണ്ട്. കേസില്‍ തീര്‍ച്ചയായും മന്ത്രിമാര്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് കൊടുക്കുമെന്ന് എസ്.പി പറഞ്ഞതായും ബിജു പരാമര്‍ശിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.