കൊച്ചി: ദുബൈയില്‍ ഇടപ്പള്ളി സ്വദേശിനി സ്മിതയെ കാണാതായ കേസില്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്മിതയുടെ ഭര്‍ത്താവ് ആന്‍റണി സമര്‍പ്പിച്ച അപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ ചോദ്യംചെയ്യലിനായി ലഭ്യമാകേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ പാസ്പോര്‍ട്ട് വിട്ടുനല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് കെ. കമനീസിന്‍െറ ഉത്തരവ്. ആന്‍റണിയെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തിയാണ് സി.ബി.ഐ അന്വേഷണം.
2005 സപ്റ്റംബര്‍ ഒന്നിന് വിദേശത്തുള്ള ആന്‍റണിയുടെ അടുത്തത്തെിയ സ്മിതയെ രണ്ടു ദിവസത്തിനുശേഷം കാണാതായി. സ്മിത കത്തെഴുതിവെച്ച ശേഷം മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്നാണ് ആന്‍റണി അറിയിച്ചത്. എന്നാല്‍, കത്ത് വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.
സംഭവം നടന്ന് 10 വര്‍ഷത്തിനുശേഷം ആന്‍റണിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടു.
ആന്‍റണിക്കൊപ്പം ഗള്‍ഫില്‍ താമസിച്ച ദേവയാനിയെയും അടുത്തിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. സ്മിതയുടെ പിതാവ് ഇടപ്പള്ളി സ്വദേശി ജോര്‍ജ് നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈകോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.