ഹജ്ജ്: അഞ്ചാം വര്‍ഷ അപേക്ഷകര്‍ എണ്ണായിരത്തോളം

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് ഇതുവരെ ലഭിച്ചത് 55,000 അപേക്ഷകള്‍. ഇതില്‍ 8,000 അപേക്ഷകള്‍ കാറ്റഗറി ‘ബി’യിലുള്‍പ്പെടുന്ന അഞ്ചാം വര്‍ഷ അപേക്ഷക്കാരാണ്. കാറ്റഗറി ‘എ’യിലുള്‍പ്പെടുന്ന 70 വയസ്സിന് മുകളിലുള്ള 900ത്തോളം അപേക്ഷകളാണ് വ്യാഴാഴ്ച വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 65,000ത്തോളം അപേക്ഷകളാണ് ലഭിച്ചിരുന്നത്.
അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെ 70,000ത്തോളം അപേക്ഷകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച മാത്രം 2,000ത്തോളം കവറുകളാണ് ലഭിച്ചത്. ഇത്രയും കവറുകളിലായി 5,000ത്തോളം അപേക്ഷകര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതും കേരളത്തിലാണ്.
ഉത്തര്‍പ്രദേശില്‍ 30,000, ഗുജറാത്തില്‍ 40,000, മഹാരാഷ്ട്രയില്‍ 35,000 അപേക്ഷകളുമാണ് വ്യാഴാഴ്ച വരെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ കേരളത്തിലായിരുന്നു. മൊത്തം അപേക്ഷയുടെ 10 ശതമാനത്തോളം ഓണ്‍ലൈന്‍ വഴിയാണ് വന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.