കാലിക്കറ്റിലെ അസി. പ്രഫസര്‍ നിയമന വിജ്ഞാപനം ഹൈകോടതി റദ്ദാക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ സ്ഥിര നിയമനത്തിന് കഴിഞ്ഞവര്‍ഷമിറക്കിയ വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. സംവരണക്രമം പാലിക്കാതെയാണ് വിജ്ഞാപനമിറക്കിയതെന്ന ഹരജിയില്‍ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍േറതാണ് വിധി. പുതിയ വിജ്ഞാപനമിറക്കാനും കോടതി നിര്‍ദേശിച്ചു. വിജ്ഞാപനം നേരത്തേ കോടതി സ്റ്റേ ചെയ്തിരുന്നു. മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലത്താണ് 38 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കിയത്. ഓരോ പഠനവകുപ്പുകളിലെയും സംവരണം കണക്കാക്കിയായിരുന്നു വിജ്ഞാപനം.  മുഴുവന്‍ പഠനവകുപ്പുകളിലെയും ഒഴിവുകള്‍ മൊത്തം ഒരു യൂനിറ്റായി കണ്ട് സംവരണം നിശ്ചയിക്കണമെന്ന ഉത്തരവ് ചൂണ്ടിക്കാട്ടി ഇടത് അധ്യാപക സംഘടനകളാണ് ഹൈകോടതിയെ സമീപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.