കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ 2010 ഡിസംബര്‍ 31ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നല്‍കിയ നിര്‍ദേശം നടപ്പായികിട്ടാന്‍ ആറുവര്‍ഷമായി ഇരകള്‍ നടത്തിവന്ന സമരമാണ് സര്‍ക്കാര്‍ ഉറപ്പിലൂടെ അവസാനിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കുന്ന നടപടികളാണ് ഇരകള്‍ ആവശ്യപ്പെടുന്നത്.
എട്ടാഴ്ചകൊണ്ട് സഹായധനം പൂര്‍ണമായി നല്‍കണമെന്നാണ് 2010ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ആറു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല. നടപ്പായികിട്ടാന്‍ പലവിധ സമരങ്ങള്‍ കാസര്‍കോട്ട് നടന്നു. ഇതിന്‍െറ അവസാനരൂപമാണ് തലസ്ഥാനത്ത് കണ്ടത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതും കാസര്‍കോട്ടു നിന്ന് യാത്ര പുറപ്പെട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എന്‍ഡോസള്‍ഫാന്‍ വിഷയം ഏറ്റെടുത്തതും സമരം ഒത്തുതീര്‍ക്കാന്‍ പ്രേരണയായി. ഇരകള്‍ക്ക് എല്ലാ സഹായവും നല്‍കിയെന്ന് നാലുമാസം മുമ്പ് ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍, കഴിഞ്ഞ ദിവസത്തെ ഒത്തുതീര്‍പ്പില്‍ ആ സത്യവാങൂലം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുത്തി.
ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഫലമായി ഇരകളുടെ പട്ടികയില്‍ 610 പേര്‍ കൂടി ഉള്‍പ്പെടുകയും കടം എഴുതിത്തള്ളുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു. അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചതിന് പുറമെ ഇരകളുടെ താമസപ്രദേശ പരിധി നീക്കിയിട്ടുമുണ്ട്. 2010ലെ ആദ്യ മെഡിക്കല്‍ ക്യാമ്പില്‍ 4182 ഇരകളെയാണ് കണ്ടത്തെിയത്. തുടര്‍ന്ന് 2011ല്‍ നടന്ന ക്യാമ്പില്‍ 1318പേരെയും 2013ല്‍ 337 പേയെും കണ്ടത്തെി. എന്നാല്‍, ആദ്യ മെഡിക്കല്‍ ക്യാമ്പിലുണ്ടായിരുന്നവര്‍ക്ക് മാത്രമാണ് സഹായം ലഭിച്ചുതുടങ്ങിയത്.
രോഗികള്‍ പെരുകുന്നുവെന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പ് നിര്‍ത്തി. ഇതിന്‍െറ ഭാഗമായി 2011ലെ 1318 രോഗികളില്‍നിന്ന് 610പേരെ ഒഴിവാക്കി. പിന്നാലെ രോഗികളെ ആശുപത്രിയിലത്തെിക്കാനുള്ള ആംബുലന്‍സ് സേവനം നിലച്ചു. ഇതോടെയാണ് സര്‍ക്കാറിന്‍െറ സമീപനം പുറത്തറിഞ്ഞത്. അധികം വൈകാതെ പെന്‍ഷന്‍ മുടങ്ങി. കിടപ്പിലായവര്‍ക്കുള്ള അഞ്ചുലക്ഷം രൂപ ഭാഗികമായി മാത്രം നല്‍കി. മാത്രമല്ല, ചികിത്സക്ക് വായ്പയെടുത്തവര്‍ക്ക് ജപ്തിനോട്ടീസും വന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്നം ആര്‍ക്കും വിഷയമാകാതെ വന്നതോടെയാണ് ഇരകള്‍ സമരവുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.