തിരുവനന്തപുരം: അധ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തില്‍ വീണ്ടും ഭേദഗതി വരുത്തി ഉത്തരവ്. സെപ്റ്റംബര്‍ 21ലെ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം ലഭിച്ചവര്‍ വ്യാഴാഴ്ചക്കകം പഴയ സ്കൂളുകളില്‍ ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദേശിച്ച് ചൊവ്വാഴ്ച ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ ഉത്തരവിലാണ് ഭേദഗതി വരുത്തിയത്.
ഈ അധ്യാപകര്‍ക്ക് പഴയ സ്കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഭേദഗതി വരുത്തി ബുധനാഴ്ച ഉത്തരവിറക്കുകയായിരുന്നു. പഴയ സ്കൂളുകളിലേക്ക് മടങ്ങുന്നതിന് പ്രായോഗിക പ്രയാസം ഉള്ളവര്‍ നിലവില്‍ ജോലി ചെയ്യുന്ന സ്കൂളുകളില്‍നിന്ന് നിര്‍ബന്ധമായും വിടുതല്‍ ചെയ്യേണ്ടതില്ളെന്നാണ് ഭേദഗതി വരുത്തിയ ഉത്തരവില്‍ പറയുന്നത്.
എന്നാല്‍, ഇത്തരത്തിലുള്ള അധ്യാപകര്‍ പരീക്ഷാ സംബന്ധമായ തുടര്‍ മൂല്യനിര്‍ണയം, പ്രാക്ടിക്കല്‍ പരീക്ഷകള്‍ സംബന്ധിച്ച ജോലികള്‍, ഇന്‍വിജിലേഷന്‍ തുടങ്ങിയ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന സ്കൂളുകളില്‍ നിര്‍ബന്ധമായും ഹാജരായി പരീക്ഷാ നടത്തിപ്പ് പൂര്‍ത്തിയാക്കണമെന്ന് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍, ചൊവ്വാഴ്ചയിലെ ഉത്തരവ് പ്രകാരം വിടുതല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷാ ജോലികള്‍ സംബന്ധമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് സെപ്റ്റംബറില്‍ സ്ഥലംമാറ്റം ലഭിച്ചവരോട് വ്യാഴാഴ്ചക്കകം പഴയ സ്കൂളിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ച് ഉത്തരവിറങ്ങിയത്.
മാര്‍ച്ച് 29ന് പരീക്ഷ കഴിയുന്നതുവരെയാണ് താല്‍ക്കാലികമായ സ്ഥലംമാറ്റം. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ കഴിഞ്ഞ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നായിരുന്നു ഡയറക്ടറുടെ ഉത്തരവ്. എന്നാല്‍, ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച അധ്യാപകര്‍ കൂട്ടത്തോടെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലത്തെി പ്രതിഷേധം അറിയിച്ചു. ഇതത്തേുടര്‍ന്നായിരുന്നു ഉത്തരവില്‍ ഭേദഗതി വരുത്തിയത്.
സെപ്റ്റംബറില്‍ തുടങ്ങിയ ഹയര്‍സെക്കന്‍ഡറി സ്ഥലംമാറ്റ വിവാദം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായിരുന്നു ചൊവ്വാഴ്ചയിലെ ഉത്തരവ്. സ്ഥലംമാറിയവരില്‍ ഭൂരിഭാഗവും കുടുംബസമേതം താമസം മാറിയവരാണ്. രണ്ട് ദിവസം കൊണ്ട് പഴയ സ്കൂളുകളില്‍ തിരികെ പ്രവേശിക്കണമെന്ന ഉത്തരവ് ഇവരെ ആശങ്കയിലാഴ്ത്തിയിരുന്നു.
ഇവര്‍ സെപ്റ്റംബറില്‍ വിടുതല്‍ വാങ്ങിയ സ്കൂളുകളില്‍ പകരം അധ്യാപകര്‍ എത്താത്തത് കാരണം അധ്യയനം പോലും തടസ്സപ്പെട്ടിരിക്കുകയാണ്. ത്രോണ്‍ ഒൗട്ട് ആയ അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവിറങ്ങും മുമ്പ് സ്ഥലംമാറ്റ ഉത്തരവ് ഹൈകോടതിയും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും തടയുകയായിരുന്നു. ഉത്തരവ് പ്രകാരം അധ്യാപകര്‍ പുതിയ സ്കൂളുകളില്‍ എത്തിയതോടെ അവിടെ ഒരു തസ്തികയില്‍ രണ്ട് പേര്‍ തുടരുന്ന അവസ്ഥയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.