സി.ബി.ഐ ആര്‍.എസ്.എസ് തീരുമാനം നടപ്പാക്കുന്ന ഏജന്‍സി –പിണറായി

പത്തനംതിട്ട: ആര്‍.എസ്.എസിന്‍െറ തീരുമാനം നടപ്പാക്കുന്ന ഏജന്‍സി എന്ന നിലയിലേക്ക് സി.ബി.ഐ മാറുന്നത് ഗൗരവമായി കാണണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സി.പി.എമ്മിന് നേരെ സി.ബി.ഐയെ ഉപയോഗിച്ച് നടത്തുന്ന ആക്രമണമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള മാര്‍ച്ചിന്‍െറ സ്വീകരണം ഏറ്റുവാങ്ങി പത്തനംതിട്ടയിലത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പി. ജയരാജനെ കണ്ണൂരില്‍ നടന്ന ഒരു കൊലക്കേസില്‍ പെടുത്താന്‍ ആര്‍.എസ്.എസ് എടുത്ത തീരുമാനമാണ് സി.ബി.ഐ നടപ്പാക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതു സംബന്ധിച്ച് നേരത്തേ തന്നെ വാര്‍ത്തയുണ്ടായിരുന്നു. മോഹന്‍ ഭാഗവത് കണ്ണൂരില്‍ ആര്‍.എസ്.എസ് ബൈഠക്കില്‍ പങ്കെടുത്തപ്പോള്‍ സി.പി.എമ്മിന്‍െറ പ്രധാന നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ആര്‍.എസ്.എസ് അമിത് ഷാക്ക് കൊടുത്ത കത്ത് പുറത്തുവന്നു. ആര്‍.എസ്.എസിന്‍െറ തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നടന്നതെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
ആര്‍.എസ്.എസ് എഴുതിക്കൊടുത്ത കത്തിലെ വരികള്‍ അതേ പോലെ ഉള്‍പ്പെടുത്തിയാണ് സി.ബി.ഐ റിപ്പോര്‍ട്ട് തയാറാക്കിയത്. രാഷ്ട്രീയമായി ആക്രമിക്കുന്നതിന് സാങ്കല്‍പിക കഥകള്‍ ചിലപ്പോള്‍ ഉപയോഗിക്കും. ആ കഥകള്‍ ഒരു അന്വേഷണ ഏജന്‍സി അവരുടെ അന്വേഷണ നിഗമനമായി ചേര്‍ക്കുന്ന നിലവന്നാല്‍ രാജ്യം എവിടെയത്തെുമെന്നും പിണറായി ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.