അഴിമതി രേഖകള്‍ പുറത്ത് വിടരുതെന്ന് കണ്‍സ്യൂമര്‍ ഫെഡ് എം.ഡിക്ക് ഗവ. സെക്രട്ടറിയുടെ കത്ത്

തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി നടന്ന കാര്യം സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു. മാത്രമല്ല, അത് മൂടിവെക്കാന്‍ നടപടി എടുക്കുകയും ചെയ്തു. 2015 ആഗസ്റ്റ് എട്ടിന് സഹകരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി സൂസന്‍ ജോര്‍ജ് കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടര്‍ക്ക് എഴുതിയ 8623/A3/T5/co op എന്ന കത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡില്‍ നടന്ന നിയമനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ മുഴുവന്‍ സുരക്ഷിതമായി കസ്റ്റഡിയില്‍ വെക്കണമെന്നാണ് ഈ കത്തില്‍ മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കുന്ന നിര്‍ദേശം. ടോമിന്‍ തച്ചങ്കരിയാണ് ഇക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടര്‍.

ആഗസ്റ്റ് 14ന് കത്ത് കണ്‍സ്യൂമര്‍ ഫെഡ് കൈപ്പറ്റി. അഴിമതി വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്താകാതെ നോക്കണമെന്ന കത്ത് അഴിമതി സമ്മതിക്കുന്നതും അതിന് കൂട്ട് നില്‍ക്കുന്നതുമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് നിരന്തരം വാര്‍ത്തകളും വിജിലന്‍സ് അനേഷണവും വന്ന സാഹചര്യത്തിലാണ് അഴിമതി വെളിപ്പെടുത്തുന്ന ഫയല്‍ മാറ്റാന്‍ ഗവണ്‍മെന്‍റ് സെക്രട്ടറി ഒൗദ്യോഗികമായി കത്തെഴുതുന്നത്. ബന്ധപ്പെട്ട മന്ത്രിയുടെ അറിവില്ലാതെ ഗവ. സെക്രട്ടറി ഇതിന് മുതിരില്ല എന്നതാണ് യാഥാര്‍ഥ്യം.

കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് 22 ത്വരിത പരിശോധനയും മൂന്ന് അന്വേഷണവും നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ലാഭത്തിലായിരുന്ന കണ്‍സ്യൂമര്‍ ഫെഡില്‍ പഠനവും പരിശോധനയുമില്ലാതെ പദ്ധതി നടപ്പാക്കിയും സാമ്പത്തിക ധൂര്‍ത്ത് കാണിച്ചും കുഴപ്പത്തിലാക്കിയെന്ന ആക്ഷേപം ശക്തമായതോടെയാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഇടപെട്ട് റിജി ജി. നായരെ എം.ഡി സ്ഥാനത്ത് നിന്നും മാറ്റി പകരം ടോമിന്‍ തച്ചങ്കരിയെ നിയമിച്ചിരുന്നു. തച്ചങ്കരി നടത്തിയ അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടത്തെി. ഇത് സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്തെങ്കിലും മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ സമ്മര്‍ദം മൂലം സര്‍ക്കാര്‍ നടപടികളിലേക്ക് കടന്നില്ല.

ബോര്‍ഡ് അംഗം സതീശന്‍ പാച്ചേനി കമ്മിറ്റി അന്വേഷണം നടത്തിയപ്പോഴും ക്രമക്കേടുകള്‍ കണ്ടത്തെി. നടപടിയെടുക്കുന്നതിനു പകരം ബോര്‍ഡ് തന്നെ പിരിച്ചുവിട്ട് ക്രമക്കേട് കാണിച്ചവരെ രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാലത്താണ് രേഖകള്‍ ഭദ്രമായി സൂക്ഷിക്കണമെന്ന് കത്ത്. ഉന്നത ഇടപെടലുകള്‍ കാരണം തെളിവുകള്‍ വെളിച്ചത്ത് വരാത്തതിനാല്‍ കണ്‍സ്യൂമര്‍ ഫെഡ് അഴിമതി അന്വേഷണം നിലച്ച മട്ടാണ്. അഴിമതിക്കേസ് ഈമാസം 18ന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.