വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു.

ജില്ല സ്കൂൾ കലോത്സവത്തിൽ പതാക ഉയർത്തൽ ചടങ്ങിനിടെ, അപകടകരമായ രീതിയിൽ കുട്ടിയെ കൊടിമരത്തിൽ കയറ്റിയതിനാണ്​ കേസ്. മാധ്യമവാർത്തയെ തുടർന്ന് ചെയർപേഴ്സൺ കെ​.വി. മനോജ്കുമാർ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഓഫിസർ​, നെയ്യാറ്റിൻകര നഗരസഭ സെക്രട്ടറി, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, കലോത്സവം സംഘാടക സമിതി കൺവീനർ എന്നിവരോട് റിപ്പോർട്ട് തേടി.

ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച്​ കൊടിയുയർത്തിയപ്പോൾ കയർ കുരുക്കഴിക്കാൻ വിദ്യാർഥിയെ ഉയരമേറിയ കൊടിമരത്തിൽ കയറ്റിയത്​.

പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട്​ തേടി. ഇതുകൂടാതെ, നെടുങ്കണ്ടത്ത് വിദ്യാർഥിയെക്കൊണ്ട് ഛർദി വാരിപ്പിച്ചെന്ന പരാതിയിലും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.


Tags:    
News Summary - The incident where the student was put on the flagpole: Child Rights Commission registered a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.