ബജറ്റിൽ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച അഞ്ചാം ബജറ്റിൽ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ. റോഡ് വികസനത്തിനും പാലങ്ങളുടെ നിര്‍മ്മാണത്തിനും  1206 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ബജറ്റില്‍ ഏറ്റവും കൂടുതൽ തുക നീക്കിവെച്ചിരിക്കുന്നതും ഈയിനത്തിലാണ്. സംസ്ഥാന ഹൈവേ വികസനത്തിന് 25 കോടി രൂപ ചെലവഴിക്കും.

10 പ്രധാന റോഡ് പദ്ധതികളാണ് ഈ വര്‍ഷം ഏറ്റെടുത്ത് വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ചവറ കെ.എം.എം.എല്‍-കൊട്ടിയം റോഡ്, പാലക്കാട് ലിങ്ക് ബൈപ്പാസ്, കുറ്റിപ്പുറം-ഷൊര്‍ണൂര്‍, മാനാഞ്ചിറ-വെള്ളമാട്കുന്ന് നാല് വരിപ്പാത, പുല്ലേപ്പടി-തമ്മനം ബൈപ്പാസ്, തൃശൂര്‍ ബൈപ്പാസ്, ഗുരുവായൂര്‍-ചാവക്കാട് റോഡ്, സുല്‍ത്താന്‍ ബത്തേരി ബൈപ്പാസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് മൂന്നാം ഘട്ട വികസനത്തിനായി 100 കോടി രൂപ വകയിരുത്തി. കളമശ്ശേരി-മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളം വരെ നാലുവരിയാക്കുന്നതിന് ഭൂമി ഏറ്റെടുക്കലിനായിട്ടാണ് 100 കോടി നീക്കിവെച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം 1000 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള സഹായം നല്‍കും. ഇതിനായി 25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴി നടപ്പാക്കും. തിരുവനന്തപുരം പള്ളിപ്പുറത്ത് നോളജ് സിറ്റി സ്ഥാപിക്കും. കളമശ്ശേരിയിലെ ഇന്നവേഷന്‍ സോണില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിനായി 60 കോടി നീക്കിവെച്ചു. യുവജനസംരംഭകപരിപാടിക്ക് 40 കോടി രൂപ വകയിരുത്തി. 300 കോടി രൂപയുടെ ടൂറിസം പദ്ധതികൾ കേന്ദ്ര സഹകരണത്തോടെ നടപ്പാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.