ഗുരുവായൂര്‍: തീര്‍ഥാടന കേന്ദ്രങ്ങളായ ഗുരുവായൂരിനെയും പഴനിയെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വിസ് പരിഗണിക്കാമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദേവസ്വം അധികൃതരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുരുവായൂരിലത്തെുന്ന തീര്‍ഥാടകരിലേറെയും തമിഴ്നാട്ടില്‍ നിന്നുള്ളവരാണെന്ന് ദേവസ്വം അധികൃതര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. എഗ്മൂര്‍ എക്സ്പ്രസ് അല്ലാതെ തമിഴ്നാട്ടിലേക്ക് ഗുരുവായൂരില്‍ നിന്ന് ട്രെയിനില്ല. ഈ സാഹചര്യത്തില്‍ ഗുരുവായൂര്‍ -പഴനി സര്‍വിസ് തീര്‍ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമാകുമെന്ന് ദേവസ്വം അധികൃതര്‍ ചൂണ്ടിക്കാട്ടി. ആവശ്യകത വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയാല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും മന്ത്രി മറുപടി നല്‍കി. ഭാര്യ ഉമയോടൊപ്പം ശനിയാഴ്ച രാവിലെയാണ് മന്ത്രി ദര്‍ശനത്തിനത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.