ജയരാജനെതിരെ ഗൂഢാലോചന; സി.പി.എം തെളിവ് നല്‍കി

നെടുമ്പാശ്ശേരി: കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി. ജയരാജനെ കുടുക്കാന്‍ ആര്‍.എസ്.എസും അമിത്ഷായും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പ്രചാരണം നടത്തുന്ന സി.പി.എം ഇത് സംബന്ധിച്ച രേഖകളുണ്ടെങ്കില്‍ കോടതിയെ ബോധ്യപ്പെടുത്തി കേസെടുപ്പിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നുണകള്‍കൊണ്ട് എന്ത് തെറ്റിനെയും ന്യായീകരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിച്ചേ പറ്റൂ. അതാണ് പി. ജയരാജന്‍െറ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.  സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീയത്തെ കേരളജനത വെറുത്തു. എന്നിട്ടും അവര്‍ ഇതില്‍ ഉറച്ചുനില്‍ക്കുകയാണ്. അഴിമതിക്കാരായ യു.ഡി.എഫുകാര്‍ക്കെതിരെയും കൊലപാതകികളായ സി.പി.എമ്മിനെതിരെയും മറ്റൊരു ബദലായി കേരളീയര്‍ ഇന്ന് ബി.ജെ.പിയെ സ്വീകരിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസുമായി നല്ല ബന്ധമാണ് ബി.ജെ.പിക്കുള്ളത്. ഏതെങ്കിലും നേതാക്കളുമായി പ്രശ്നമുണ്ടെങ്കില്‍ അതൊക്കെ രമ്യമായി പരിഹരിക്കും.
എന്‍.എസ്.എസ് സമദൂരസിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ് ബി.ജെ.പിയോടെന്നപോലെ എന്‍.എസ്.എസുമായും ബന്ധമുണ്ടാക്കുന്നതിന് ചര്‍ച്ച നടത്താതിരുന്നതെന്നും കുമ്മനം പറഞ്ഞു.

യു.എ.പി.എ ദുരുപയോഗത്തിനെതിരെ എല്‍.ഡി.എഫ് റാലി

കണ്ണൂര്‍: യു.എ.പി.എ വകുപ്പ് ദുരുപയോഗത്തിനും പി. ജയരാജനെ മനോജ് വധക്കേസില്‍ പ്രതിചേര്‍ത്തതിനുമെതിരെ കണ്ണൂരില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് തീരുമാനം. ഫെബ്രുവരി 20 മുതല്‍ 25 വരെ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ റാലി നടത്താനാണ് എല്‍.ഡി.എഫിന്‍െറയും അനുകൂല സംഘടനകളുടെയും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചത്. ഫെബ്രുവരി 20ന് കണ്ണൂര്‍, 22ന് കൂത്തുപറമ്പ്, തളിപ്പറമ്പ്, 23ന് പയ്യന്നൂര്‍, തലശ്ശേരി, 25ന് ഇരിട്ടി എന്നിങ്ങനെയാണ് റാലികള്‍ നടക്കുക. സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.