അടൂർ: പനിക്ക് ചികിത്സയിലിരിക്കെ മരിച്ച 17കാരി അഞ്ചുമാസം ഗര്‍ഭിണിയെന്ന് മൃതദേഹ പരിശോധനയിൽ തെളിഞ്ഞു. സംഭവത്തിൽ പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്. പനി ബാധക്ക് ചികില്‍സ തേടിയത് ആദ്യം സ്വകാര്യ ക്ലിനിക്കിലായിരുന്നു. പിന്നീട് ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു.
പനിക്ക് ചികില്‍സ തേടിയ കുട്ടി മരിച്ചതിലെ ദുരൂഹത നീക്കാനായിരുന്നു മൃതദേഹപരിശോധന നടത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പിന്നീട് ഇതിലേക്ക് പോകസോ വകുപ്പ് കൂടി ചേര്‍ക്കുകയായിരുന്നു. കഴിഞ്ഞ 19ന് സ്കൂളിൽനിന്ന് ഉല്ലാസ യാത്രക്ക് പോകാൻ വേണ്ടി വീട്ടുകാർ സ്കൂളിൽ കൊണ്ടുവിട്ടിരുന്നു. സ്കൂളിൽനിന്ന് ഉല്ലാസ യാത്രക്കായി ബസ് പുറപ്പെട്ട് അൽപ്പദൂരം ചെന്നപ്പോൾ താൻ വരുന്നില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി.
പിന്നീട് സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാർ പെൺകുട്ടിയെ വിളിച്ചു കൊണ്ടു പോയതായും പറയുന്നു. പിന്നീട് പനി ബാധിച്ച പെൺകുട്ടിയെ ആദ്യം അടൂരിലുള്ള ജനറൽ മെഡിസിൻ വിഭാഗം ഡോക്ടറെ കാണിച്ച ശേഷം തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.