ഷൊര്‍ണൂരില്‍ വൃദ്ധദമ്പതിമാർ മരിച്ച നിലയില്‍

ഷൊര്‍ണൂർ: വൃദ്ധദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീരാഗംവാര്യം വീട്ടില്‍ ഗോപാലകൃഷ്ണ വാര്യര്‍ (86), തങ്കമണി (84) എന്നിവരാണ് മരിച്ചത്. കാരക്കാട് റെയില്‍വേ സ്റ്റേഷനുസമീപമാണ് സംഭവം. വൃദ്ധയുടെ കഴുത്ത് മുറിഞ്ഞ നിലയിലും വൃദ്ധന്‍ വിഷം കഴിച്ച നിലയിലുമാണ് കാണപ്പെട്ടത്.  ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപത്താണ് മകൻ താമസിച്ചിരുന്നത്. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.