ലൈംഗികാതിക്രമത്തിന് തമിഴ്നാട്ടിൽ അഞ്ച് വർഷത്തേക്ക് സിനിമ വിലക്ക്; ശക്തമായ നടപടിയുമായി നടികർ സംഘം

ചെന്നൈ: തമിഴ് സിനിമ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് നടികർ സംഘം. സമഗ്രമായ അന്വേഷണത്തിന് ശേഷം പരാതി സത്യമാണെന്ന് തെളിഞ്ഞാൽ മാത്രമായിരിക്കും നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ (തമിഴ് നടികർ സംഘം) ആഭ്യന്തര സമിതിയാണ് ശിപാർശ പാസാക്കിയത്. നടികർ സംഘത്തിന്റെ അടുത്ത യോഗത്തിൽ സമിതി ശിപാർശകൾ പരിഗണിക്കും. പരാതികൾ പരിഗണിക്കുന്നതിന് നിയമസഹായവും നൽകും. ആരോപണവിധേയന് ആദ്യം മുന്നറിയിപ്പ് നൽകും. അതിനു ശേഷം പരാതിയിൽ കഴമ്പുണ്ടെങ്കിൽ നടപടി സ്വീകരിക്കും. ഫോണിലൂടെയോ ഇ-മെയിലിലോ പരാതികൾ അറിയിക്കാം.

മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതിന് പകരം പരാതി കമ്മിറ്റിയിൽ സമർപ്പിക്കാനാണ് നിർദേശം. അഭിനേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ യൂട്യൂബ് ചാനലുകൾ സംപ്രേഷണം ചെയ്യുന്ന അപകീർത്തികരമായ റിപ്പോർട്ടുകൾക്കെതിരെ സൈബർ ക്രൈം പൊലീസിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകും.

Tags:    
News Summary - Film banned for five years in Tamil Nadu for sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.