തൃശൂര്‍: പഴയകാല നേതാക്കളുടെ തിരിച്ചുവരവിന് ബി.ജെ.പി നേതൃത്വം വാതില്‍ തുറന്നപ്പോള്‍ നിലപാട് കടുപ്പിച്ച് പി.പി. മുകുന്ദന്‍. പേരിനൊരു പുന$പ്രവേശം പ്രയാസമാണെന്നാണ് മുകുന്ദന്‍െറ നിലപാട്. എന്നാല്‍, ആദ്യകാല നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ അപ്രമാദിത്വം നേടിക്കൊടുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് വി. മുരളീധരന്‍ പക്ഷത്തിന്‍െറ വിലയിരുത്തല്‍. സംഘടനയില്‍ നിര്‍ണായക ചുമതല വേണമെന്നാണത്രേ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളെ മുകുന്ദന്‍ അറിയിച്ചത്.
രാമന്‍പിള്ള പഴയ സംസ്ഥാന അധ്യക്ഷനാണ്. അതുകൊണ്ടുതന്നെ തിരിച്ചുവന്നാല്‍ പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ എത്തിയേക്കും. എന്നാല്‍, മുകുന്ദന്‍െറ കാര്യത്തില്‍ ഇതിന് സാധ്യതയില്ല. ദക്ഷിണേന്ത്യന്‍ ചുമതലയുള്ള സംഘടനാ സെക്രട്ടറിയായിരിക്കുമ്പോഴാണ് മുകുന്ദന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായത്. ഇതാണ് പേരിനൊരു പുന$പ്രവേശത്തില്‍ താല്‍പര്യമില്ളെന്ന നിലപാടിന് പിന്നില്‍. തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതലയുള്ള ആര്‍.എസ്.എസ് സംയോജകനായി സജീവമാകാന്‍ മുകുന്ദന് സമ്മതമാണത്രേ. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പാര്‍ട്ടിയില്‍ നിര്‍ണായ സ്ഥാനത്തത്തൊമെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍, മുകുന്ദന്‍ നിര്‍ണായക സ്ഥാനത്തത്തെുന്നത് എന്ത് വിലകൊടുത്തും തടയാനാണ് മുരളീധരന്‍െറയും കൂട്ടരുടെയും ശ്രമം. പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ സജീവമാകട്ടെ എന്നാണ് മുരളീധരന്‍െറ നിലപാട്. മുതിര്‍ന്ന നേതാക്കള്‍ക്കായി രൂപവത്കരിച്ച മാര്‍ഗനിര്‍ദേശ് മണ്ഡലിന്‍െറ ഭാഗമാക്കുകയോ തെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പിക്കൊപ്പമുള്ള പാര്‍ട്ടികളെ ചേര്‍ത്ത് മുന്നണി രൂപവത്കരിച്ച് കണ്‍വീനറോ ചെയര്‍മാനോ ആക്കുകയോ ചെയ്യാമെന്ന് മുകുന്ദനുമായി ചര്‍ച്ച നടത്തിയവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം നേടാന്‍ സഹായിക്കില്ളെന്ന് മുകുന്ദന്‍ പക്ഷം വാദിക്കുന്നു.
മുകുന്ദന്‍ ഉള്‍പ്പടെയുള്ളവരെ മടക്കിക്കൊണ്ടുവന്ന് ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍െറ നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് ആര്‍.എസ്.എസ് കണക്കുകൂട്ടല്‍. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പിയില്‍ ചേരിപ്പോര് പ്രകടമാവുന്നതിനെ കേന്ദ്രനേതൃത്വം ആശങ്കയോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.