ഭക്ഷ്യവിഷബാധ വാർത്തയറിഞ്ഞ്​ എൻ.സി.സി ക്യാമ്പ്​ നടക്കുന്ന തൃക്കാക്കരയിലെ കോളജിൽ തടിച്ചുകൂടിയ രക്ഷിതാക്കൾ

എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; നൂറോളം കാഡറ്റുകൾ ചികിത്സയിൽ

കാക്കനാട്: എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന്​ നൂറോളം കാഡറ്റുകളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളജിലെ ക്യാമ്പിലാണ് സംഭവം.

തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈകീട്ടോടെ ഒട്ടേറെപ്പേർ തളർന്നുവീണു. തുടർന്ന്​ പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലും മറ്റു വാഹനങ്ങളിലുമായി​ വിദ്യാർഥികളെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക്​ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. രാത്രിയോടെ 65 പേരെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കാക്കരയിലെ വിവിധ ആശുപത്രികളിലായി 35ഓളം വിദ്യാർഥികൾ ചികിത്സയിലുണ്ട്. 

Tags:    
News Summary - Food poisoning in NCC camp; About 100 cadets are under treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.