എം.ജി സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

എറണാകുളം: എം.ജി സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എറണാകുളം ജില്ലയിൽ ബി.ജെ.പി ഹർത്താൽ നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകവലാശാല അറിയിച്ചു.

തൃപ്പുണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ പ്രവർത്തരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹർത്താൽ ആചരിക്കുന്നത്. ആർ.എൽ.വി കോളജിലെ വിദ്യാർഥിനി ആത്മഹത്യാശ്രമം നടത്തിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സംഘ് പരിവാർ സംഘടനകൾ മാർച്ച് നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.