നെടുമ്പാശ്ശേരി: എയര്‍ഇന്ത്യയുടെ ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ ഭീമമായ രീതിയില്‍ വര്‍ധിപ്പിക്കുന്നു.
ഗള്‍ഫില്‍ സ്കൂള്‍ അടക്കുന്ന ജൂലൈ-ആഗസ്റ്റ് മാസങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളാണ് വന്‍ തോതില്‍ വര്‍ധിപ്പിച്ചത്.
നേരത്തേതന്നെ ടിക്കറ്റുകള്‍ ബുക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ച പതിനായിരങ്ങളെയാണ് എയര്‍ഇന്ത്യ വലച്ചത്.
മറ്റ് സ്വകാര്യ വിമാനകമ്പനികളും ഇത്തരത്തില്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
അതിനാല്‍, കുടുംബമായി താമസിക്കുന്ന പലരും ലീവില്‍ നാട്ടിലേക്ക് ഒന്നിച്ചുവരാന്‍ കഴിയുമോയെന്ന ആശങ്കയിലാണ്. എന്നാല്‍, ഡല്‍ഹി-മുംബൈ തുടങ്ങിയിടങ്ങളിലേക്ക് യാത്രാനിരക്ക് കുറവാണ്.
എന്നാല്‍, മറ്റ് പല സീസണുകളിലും നിരക്ക് കുറക്കുന്നുണ്ടെന്നതിനാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയില്ളെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.