ആത്മകഥ ചോര്‍ന്നത് ആസൂത്രിതമെന്ന് ഇ.പി ജയരാജന്‍; ‘തനിക്കെതിരായ നീക്കം പാര്‍ട്ടിയെ തകര്‍ക്കാൻ’

കണ്ണൂര്‍: ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള ആത്മകഥ വിവാദത്തിൽ കൂടതൽ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍. ആത്മകഥ ചോര്‍ന്നത് ആസൂത്രിതമാണെന്നും പൂര്‍ത്തിയാവാത്ത പുസ്തകത്തില്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും ജയരാജൻ ചോദിച്ചു. തനിക്കെതിരായ നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും ജയരാജന്‍ ആരോപിച്ചു.

ആത്മകഥയുടെ പകർപ്പ് ആർക്കും നൽകിയിട്ടില്ല. അടുത്ത ബന്ധമുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ ഭാഗങ്ങൾ എഡിറ്റ് ചെയ്യാന്‍ ഏൽപിച്ചിരുന്നു. എഡിറ്റ് ചെയ്യാന്‍ ഏല്‍പിച്ച മാധ്യമപ്രവര്‍ത്തകന്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്‌സിനാണെന്നും ജയരാജൻ പറഞ്ഞു.

പുസ്തകത്തിന്‍റെ പകര്‍പ്പവകാശം ആര്‍ക്കും കൈമാറിയിട്ടില്ല. സാധാരണ പ്രസാധകര്‍ പാലിക്കേണ്ടതായ ഒരുപാട് നടപടിക്രമങ്ങളുണ്ട്. അതൊന്നും പാലിച്ചിട്ടില്ല. എഴുകി കൊണ്ടിരിക്കുന്ന പുസ്തകത്തിന്‍റെ പ്രകാശനവാര്‍ത്ത ഡി.സി ബുക്‌സിന്‍റെ ഫേസ്ബുക്ക് പേജില്‍ ഞാന്‍ അറിയാതെ വന്നത് എങ്ങനെയാണ്? ആത്മകഥയുടെ പി.ഡി.എഫ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുക എന്നത് പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. പുസ്തകത്തിന്‍റെ പി.ഡി.എഫ് പ്രചരിച്ചാല്‍ അത് വില്‍പനയെ ബാധിക്കില്ലേ? പ്രസാധക സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുമോ? തികച്ചും ആസൂത്രിതമാണെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

പ്രസാധകരുമായി കരാറില്ല എന്നത് സത്യസന്ധമായ കാര്യമാണ്. തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥ വിവാദം സൃഷ്ടിച്ചത്. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദമുണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്ന് പറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇത് ആദ്യം വന്നത്. പിന്നെ എല്ലാ ചാനലുകളിലും വാര്‍ത്തയായി. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടതെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം, ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡി.​സി ബു​ക്സ് ജീ​വ​ന​ക്കാ​ര​നെ സ​സ്​​പെ​ൻഡ് ചെയ്തു​ൻ. ഡി.​സി. ബു​ക്സ്​ പ​ബ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി എ.​വി. ശ്രീ​കു​മാ​റി​നെ​യാ​ണ്​ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്​​പെ​ന്‍റ്​ ചെ​യ്ത​ത്. എ​ന്നാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി ഡി.​സി. ബു​ക്സ്​ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഡി.​സി. ബു​ക്സ്​ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ ഇ​ത്​ സ്ഥി​രീ​ക​രി​ച്ചു.

ഇ.​പി ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല ഈ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള ക​രാ​ർ വാ​ങ്ങു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ്​ വി​വ​രം. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​രു​ന്നു.

എന്നാൽ, ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ വി​വാ​ദ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ ര​വി ഡി.സി​യു​ടെ മൊ​ഴി​യാ​യി​ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്​ ഡി.​സി ബു​ക്സ് വി​ശ​ദീ​ക​ര​ിച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് മാ​ത്ര​മേ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ള്ളൂ. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ൽ അ​ഭി​പ്രാ​യ​പ്ര​ക​ട​നം അ​നു​ചി​ത​മെ​ന്നും ഡി.​സി ബു​ക്സ്​ ഔ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - EP Jayarajan says the leak of the autobiography was planned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.