ജയരാജന് 48മണിക്കൂര്‍ തുടര്‍ചികില്‍സ വേണമെന്ന് മെഡിക്കല്‍ റിപോര്‍ട്ട്

കോഴിക്കോട്: പി.ജയരാജന് അടുത്ത 48മണിക്കൂര്‍ തുടര്‍ ചികില്‍സ വേണ്ടിവരുമെന്ന് മെഡിക്കല്‍ റിപോര്‍ട്ട്. നെഞ്ചു വേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ജയരാജനെ മെഡിസിന്‍ വിഭാഗം മേധാവി ഡോ.എന്‍.കെ തുളസീധരന്‍റെയും കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.സി.ജെ സജീവിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. നാല് തവണ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനായതുകൊണ്ട് രോഗിയെന്ന പരിഗണന ജയരാജന് നല്‍കണമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കൈമാറിയ റിപോര്‍ട്ടില്‍ പറയുന്നു.
കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍റില്‍ കഴിയുന്ന പി. ജയരാജനെ ചോദ്യം ചെയ്യാനായി സി.ബി.ഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ജയരാജന് ആരോഗ്യ പ്രശ്നങ്ങളില്ളെന്ന് കഴിഞ്ഞ ദിവസം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സി.ബി.ഐ വാദിച്ചിരുന്നു. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. ഇതെതുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കസ്റ്റഡിയില്‍ മതിയെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐ ആവശ്യപ്പെടും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.