കരിപ്പൂര്‍: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച 25,000 പേര്‍ക്ക് കവര്‍ നമ്പറുകള്‍ അയച്ചു. റിസര്‍വ് എയില്‍ ഉള്‍പ്പെടുന്ന, 70 വയസ്സിന് മുകളില്‍ അപേക്ഷിച്ചവരുടെ കവറില്‍ മുകളില്‍ വലതുഭാഗത്ത് CATAGORY A 70+ എന്നും അഞ്ചാം വര്‍ഷക്കാരുടെ കവറില്‍ FIFTH TIMER എന്നും നാലാം വര്‍ഷക്കാരുടെ കവറില്‍ FOURTH TIMER എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസര്‍വ് എ, ബി എന്നിവയില്‍ ഉള്‍പ്പെടുന്ന കവര്‍ നമ്പറില്‍ കെ.എല്‍.ആര്‍ എന്നാണ് രേഖപ്പെടുത്തിയത്. ഈ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് കെ.എല്‍.എഫ് എന്ന് തുടങ്ങുന്ന നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. മുഴുവന്‍ പേര്‍ക്കും മാര്‍ച്ച് പത്തിനകം കവര്‍ നമ്പര്‍ അയക്കും. ഈ സമയത്തിനുള്ളില്‍ കിട്ടാത്ത അപേക്ഷകര്‍ 11, 12 തീയതികളില്‍ അപേക്ഷ കോപ്പിയുമായി ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.