ബി.ഡി.ജെ.എസിനൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍.എസ്.എസ്

കൊച്ചി: ബി.ഡി.ജെ.എസിനെ കൂട്ടുപിടിച്ച് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ആര്‍.എസ്.എസ് നിര്‍ദേശം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സംസ്ഥാന ഘടകത്തിനുമേല്‍ ആര്‍.എസ്.എസ് പിടിമുറുക്കുന്നുവെന്ന വാര്‍ത്തകളെ ശരിവെക്കുന്നതാണ് ബി.ജെ.പി നേതൃത്വത്തിന്‍െറ വാക്കുകള്‍. ബി.ഡി.ജെ.എസുമായുള്ള സഖ്യത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ളെന്ന് വ്യക്തമാക്കിയ കുമ്മനം രാജശേഖരന്‍ വെള്ളാപ്പള്ളി നടേശന്‍ അവസരവാദിയാണെന്ന് കരുതുന്നില്ളെന്നും അഭിപ്രായപ്പെട്ടു. അതേസമയം കെ.എം. മാണി കളങ്കിതനാണെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. കേരള ജനപക്ഷം വിട്ട് മടങ്ങിവരുന്ന കെ. രാമന്‍പിള്ളയെ ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോര്‍ കമ്മിറ്റി തീരുമാനിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
നേരത്തേ, ബി.ഡി.ജെ.എസിനെ സഖ്യകക്ഷിയാക്കുന്നതിനോട് ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വെള്ളാപ്പള്ളി നടേശനോടുള്ള വിയോജിപ്പുമായിരുന്നു പ്രധാന കാരണങ്ങള്‍. മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ നേതാക്കള്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അത്തരമൊരു വിയോജിപ്പ് പാര്‍ട്ടിക്കുള്ളില്‍ ഇല്ളെന്നാണ് ഇന്നലെ പ്രസിഡന്‍റ് കുമ്മനം വ്യക്തമാക്കിയത്. ആര്‍.എസ്.എസ് നേതൃത്വത്തിന്‍െറ നിര്‍ദേശം ബി.ജെ.പി അംഗീകരിക്കുകയായിരുന്നുവെന്നാണ് സൂചന. കേരള ജനപക്ഷം പിരിച്ചുവിട്ട് ബി.ജെ.പിയിലേക്ക് മടങ്ങിവരാന്‍ തയാറെടുക്കുന്ന അവസരത്തില്‍ സമാന ചിന്താഗതിക്കാരെ തന്നെ സഖ്യകക്ഷിയാക്കി നിര്‍ത്തുകയെന്ന തന്ത്രമാകും ആര്‍.എസ്.എസ് പയറ്റുക. തീവ്ര നിലപാടുകളിലേക്ക് പോയാല്‍ കേരളത്തില്‍ പച്ച തൊടുകയില്ളെന്ന അറിവാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍.
പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും സ്വാധീനമുള്ള മണ്ഡലങ്ങള്‍ ബി.ജെ.ഡി.എസിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പ്രധാന പ്രശ്നം. ഇടക്കിടെ നിലപാട് മാറ്റുന്ന വെള്ളാപ്പള്ളിയുടെ നയമാണ് നേതൃത്വത്തെ പലപ്പോഴും പ്രതിരോധത്തിലാക്കുന്നത്. നേരത്തേ കുമ്മനത്തിന്‍െറ കേരള വിമോചന യാത്രക്കുശേഷം ബി.ഡി.ജെ.എസുമായി സഖ്യചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുമ്മനം വീട്ടിലത്തെിയെങ്കിലും സഖ്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ വെള്ളാപ്പള്ളി തയാറായില്ല. ഇതത്തേുടര്‍ന്ന് സഖ്യം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടായിരുന്നു സംസ്ഥാന ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്. എന്നാല്‍, വെള്ളാപ്പള്ളിയോടുള്ള അനിഷ്ടം ബി.ഡി.ജെ.എസിനോട് കാണിക്കേണ്ടതില്ളെന്നാണ് അഭിപ്രായം. എസ്.എന്‍.ഡി.പി, കെ.പി.എം.എസ് ഉള്‍പ്പെടെ സമുദായ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹികളായുള്ള കാര്യവും പരിഗണിച്ചാണ് നിലവിലെ രാഷ്ട്രീയ നിലപാട്. ഇതിനിടെ സംസ്ഥാന, കേന്ദ്ര ഘടകങ്ങളില്‍ നിന്നും കെ.എം. മാണിക്ക് അനുകൂലമായ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ബി.ജെ.പി നീക്കങ്ങളില്‍ താല്‍പര്യമില്ളെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.