തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നെങ്കിൽ അത് വട്ടിയൂർക്കാവിൽ മാത്രമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മണ്ഡലം വിട്ടുകൊടുക്കും. മറ്റൊരു സീറ്റിലും മത്സരിക്കാന്‍ താന്‍ ഉണ്ടാകില്ല. തോൽവി ഭയന്ന് താന്‍ മണ്ഡലം മാറി മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
‘നിയമസഭയില്‍ കന്നിപ്രവേശം തന്ന നിയോജക മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇത് ഉപേക്ഷിച്ച് പോകേണ്ട ഒരു സാഹചര്യവുമില്ല.
പാര്‍ട്ടി തന്നെ ഒരു മണ്ഡലം ഏല്‍പ്പിച്ചു. അത് ഭംഗിയായി നടത്തിക്കൊണ്ടുപോകേണ്ട ചുമതല തനിക്കുണ്ട്. ഇവിടെ സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ മറ്റൊരിടത്തേക്ക് പോകുക, അവിടെ സുരക്ഷതമല്ലെന്ന് തോന്നുമ്പോള്‍ ഇങ്ങോട്ട് വരിക എന്നതൊന്നും ശരിയായ നടപടിയല്ല’– മുരളീധരൻ പറഞ്ഞു.
താന്‍ ഗ്രൂപ്പ് വിട്ടിട്ടില്ല. ഇതുവരെ നയിച്ച ഗ്രൂപ്പിെൻറ ഭാഗമാണ്. ഇപ്പോള്‍ ഗ്രൂപ്പ് കളിക്കേണ്ട സമയമല്ല. ഭരണത്തുടര്‍ച്ചക്ക് ശ്രമിക്കാനുള്ള അവസാന അവസരമാണ് ഇപ്പോഴുള്ളതെന്ന് നേതാക്കളും അണികളും ഓര്‍ക്കേണ്ടതാണെന്നും .മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.