ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തിൽ ജനസ്വീകാര്യത മാനദണ്ഡമാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. ഇക്കാര്യത്തിൽ താഴേ തട്ടിലുള്ളവരിൽ നിന്ന് അഭിപ്രായം തേടുമെന്നും സുധീരൻ പറഞ്ഞു. ഹൈകമാൻഡുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുധീരൻ ഇക്കാര്യം പറഞ്ഞത്. എ.കെ ആൻറണിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകും. സിറ്റിംഗ് എം.എൽ.എമാർക്കും യോഗ്യത മാനദണ്ഡങ്ങൾ ബാധകമാണ്. ഘടകകക്ഷികളുമായി ചർച്ചകൾ നടത്തി സ്ഥാനാർഥി നിർണയം വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തിന് ജില്ലാ തലത്തിൽ മൂന്നംഗ സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ട് കെ.പി.സി.സി തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറും. തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.