പാലക്കാട്: ജെ.എന്‍.യു സംഭവത്തിൽ നടൻ മോഹൻലാൽ എഴുതിയ പോസ്റ്റിന് പാലക്കാട് എം.പി എം.ബി രാജേഷിന്‍റെ മറുപടി.
ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടി മെതിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്യുക എന്നതാണ് യഥാര്‍ത്ഥ രാജ്യസ്നേഹിയുടെ കടമയെന്നും അങ്ങനെ ചോദ്യം ചെയ്തവരാണ് ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍, എ.ആര്‍. റഹ്മാന്‍, ആനന്ദ് പട്വര്‍ദ്ധന്‍, തുടങ്ങിയ അനേകം കലാകാരന്മാരും നയന്‍താര സൈഗാള്‍ മുതല്‍ അശോക് വാജ്പേയ് വരെയുള്ള എഴുത്തുകാരും ജെ.എന്‍.യു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുമെന്ന് എം.ബി.രാജേഷ് ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു. ഷാരൂഖ്ഖാനും അമീര്‍ഖാനുമുള്‍പ്പെടെയുള്ളവരെ സംഘപരിവാര്‍ വേട്ടയാടിയപ്പോള്‍ മൗനം പാലിക്കേണ്ടി വന്നെങ്കിലും രാജ്യസ്നേഹിയും സുമനസ്സുമായ മോഹന്‍ലാല്‍ അതിനോട് മനസ്സുകൊണ്ടെങ്കിലും വിയോജിച്ചിട്ടുണ്ടാവും എന്നാണ് താന്‍ വിചാരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷ് പറയുന്നു.
അതിര്‍ത്തിയിലെ മഞ്ഞിലും കൊടും തണുപ്പിലുമെല്ലാം ത്യാഗപൂർണമായ സേവനം നടത്തിയ ഒരു മുന്‍ സൈനികന്‍റെ മകനായ തനിക്ക് ആ വികാരം സൈനികരുടെ സേവനത്തിന്‍റെ മഹത്വം മനസിലാവുമെന്നും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് സ്വന്തം ജീവനും ജീവിതവും തോക്കിനു മുന്‍പിലും തടവറയിലും കഴുമരത്തിലും ബലി നല്‍കിയ പതിനായിരങ്ങളുടെ ത്യാഗമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷ് പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു. അനേകം പേരെ പോലെ എനിക്കും നടനെന്ന നിലയില്‍ അദ്ദേ...
Posted by M.B. Rajesh on Monday, February 22, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.