ചെലവിട്ടത് 3651.75 കോടി; പൂര്‍ത്തിയാവാതെ 269 കുടിവെള്ള പദ്ധതികള്‍

തിരുവനന്തപുരം: 3651.75 കോടി രൂപ ചെലവിട്ടിട്ടും സംസ്ഥാനത്തെ  269 ജലവിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായില്ളെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ സാമൂഹിക മേഖല സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശം. വിവിധ ഏജന്‍സികളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന എട്ടു പദ്ധതികള്‍ പൂര്‍ത്തിയാകാത്തത് മൂലം 8.21 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കാന്‍ കഴിഞ്ഞില്ളെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെന്‍ഡറിലെ കാലതാമസമുള്‍പ്പെടെ കാരണങ്ങള്‍മൂലം എട്ട് പദ്ധതികള്‍ പൂര്‍ത്തിയായില്ല. 97.50 കോടിയാണ് ഇതിനു ചെലവിട്ടത്. നബാര്‍ഡ്, ജൈക്ക, സാര്‍ക്, ജനുറം അടക്കമുള്ള പദ്ധതികള്‍ ഇതില്‍പ്പെടുന്നു. നബാര്‍ഡ്, സാര്‍ക് എന്നിവയില്‍ 72 പദ്ധതികളാണുള്ളത്. 879.49 കോടി രൂപ അനുവദിച്ചതില്‍ 37 എണ്ണം പൂര്‍ത്തയായില്ല. 470.21 കോടിയാണ് പൂര്‍ത്തിയാകാത്ത പദ്ധതികളുടെ ചെലവ്. മണല്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്തത് മൂലം നാല് ജില്ലകളില്‍  115.02 കോടി രൂപയുടെ നഷ്ടം വന്നു. കുറഞ്ഞ വിലയ്ക്ക്, കണ്ടുകെട്ടിയ മണല്‍ വിറ്റതിലൂടെ 0.67 കോടി നഷ്ടപ്പെട്ടു. 44ല്‍ 24 നദികളിലെ മണല്‍ ഓഡിറ്റ് ആരംഭിക്കാത്തത് വന്‍തോതിലുള്ള മണല്‍ ഖനനത്തിന് വഴിവെച്ചു. ജലനിധിയില്‍ രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് വെള്ളമത്തെിക്കാന്‍ ലക്ഷ്യമിട്ടതില്‍ 1.61 ലക്ഷം പേര്‍ക്ക് മാത്രമേ ഗുണം കിട്ടിയുള്ളൂ. 30 പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വന്നു. 85 പദ്ധതികളില്‍ വെള്ളത്തിന്‍െറ ഉറവിടം വറ്റിപ്പോയി.
പട്ടിക വിഭാഗത്തിന്‍െറ വിദ്യാഭ്യാസ വികസന പദ്ധതികളില്‍ നഴ്സറി സ്കൂളുകളില്‍ 25 കുട്ടികള്‍ വേണമെന്ന വ്യവസ്ഥ 27 ല്‍ അഞ്ചെണ്ണത്തിലേ പാലിച്ചിട്ടുള്ളൂ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വാര്‍ഡന്‍മാര്‍ രാത്രി തങ്ങുന്നില്ല. പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നടത്തുന്ന യോഗങ്ങള്‍ അവിടെ താമസിക്കുന്നവരുടെ സുരക്ഷക്ക് ഭീഷണിയാണ്. ഐ.ടി.ഐകളില്‍ കാലഹരണപ്പെട്ട കോഴ്സുകളാണ് പഠിപ്പിക്കുന്നത്.  വിജ്ഞാന്‍വാടികളുടെ എണ്ണം 140ല്‍നിന്ന് 1000 ആയി ഉയര്‍ത്തിയെങ്കിലും 19 ശതമാനമേ പൂര്‍ത്തിയായുള്ളൂ.
 മദ്രസകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് നടപ്പാക്കിയത്. നാല് ജില്ലകളിലെ 40 മദ്റസകളിലെ പരിശോധനയില്‍  ഗ്രാന്‍റ് ലഭിച്ച 39ഉം അര്‍ഹതയില്ലാത്തതാണെണ് വ്യക്തമായി. അര്‍ഹതപ്പെട്ട ഏക മദ്റസക്ക് നല്‍കിയതുമില്ല. പാര്‍ട്ട് ടൈം ജോലിക്ക് നിയമിച്ചവര്‍ക്ക് പൂര്‍ണ ശമ്പളം ക്രമവിരുദ്ധമായി നല്‍കി. സംസ്ഥാന മദ്റസാ ബോര്‍ഡ്  രൂപവത്കരിച്ചതുമില്ല. സര്‍ക്കാര്‍ പ്രസുകളുടെ നവീകരണം ഇനിയും പൂര്‍ത്തിയായില്ല.  2010 മുതല്‍ 15 വരെ പാഠപുസ്തകങ്ങള്‍ 36.91 കോടിക്ക് കെ.ബി.പി.എസിലൂടെയും സി.ആപ്റ്റിലൂടെയും അച്ചടിക്കേണ്ടി വന്നു.
2010-14 കാലളവവില്‍ മൂന്ന് സര്‍വകലാശാലകള്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന്  ഉത്തരവ് ലംഘിച്ച് 5.28 കോടി നല്‍കി. ദാരിദ്ര്യനിവാരണ പദ്ധതികള്‍ക്ക് 2.80 കോടി ലഭ്യമായിരുന്നിട്ടും 11214 വനിതാ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കിയില്ല. ജല അതോറിറ്റിയില്‍ സൗജന്യ ഇ-ടെന്‍ഡറിങ് ഇല്ലാത്തതിനാല്‍ 1.42 കോടിയുടെ വരുമാനനഷ്ടമുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.