ജെ.ഡി.യുവിന് രാജ്യസഭാ സീറ്റ്

തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിൽ യു.ഡി.എഫിന് ലഭിക്കുന്ന രണ്ടിൽ  ഒന്ന് ജനതാദൾ യു വിനു നൽകാൻ തീരുമാനം. രണ്ടാമത്തെ സീറ്റിൽ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കും. എ.കെ ആന്‍റണി, ടി.എൻ സീമ, കെ.എൻ ബാലഗോപാൽ എന്നിവരാണ് കാലാവധി കഴിയുന്ന രാജ്യസഭാ അംഗങ്ങൾ. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാനേ എൽ.ഡി.എഫിന് കഴിയൂ.

എ.കെ ആന്‍റണി വീണ്ടും കോൺഗ്രസ്‌ സ്ഥാനാർഥി ആകും. ജനതാദൾ യു വിന് നൽകുന്ന സീറ്റിൽ സംസ്ഥാന പ്രസിഡന്‍റ് എം.പി വീരേന്ദ്രകുമാറാണ് മത്സരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ തോറ്റപ്പോൾ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്‌ നേതാക്കൾ ഉറപ്പു കൊടുത്തിരുന്നു. അതാണ് ഇപ്പോൾ പാലിക്കുന്നത്.

വീരേന്ദ്രകുമാറിനെ തോൽപിച്ചതിനു പിന്നിൽ പ്രവർത്തിച്ച കോൺഗ്രസ്‌ നേതാക്കളെ അന്വേഷണ കമ്മിഷൻ കണ്ടെത്തിയെങ്കിലും അവർക്കെതിരെ ഇതു വരെ നടപടി സ്വീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ നിർബന്ധം പിടിക്കരുതെന്ന് കോൺഗ്രസ്‌ നേതൃത്വം അഭ്യർഥിച്ചിരുന്നു . ഇടക്കാലത്ത് യു.ഡി.എഫ് വിടാൻ ആലോചിച്ച ജെ.ഡി.യുവിനെ മുന്നണിയിൽ പിടിച്ചു നിർത്തിയത് രാജ്യസഭാ സീറ്റാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.