സോളാര്‍ കേസ്: കൈക്കൂലി ആരോപണത്തില്‍ ഡല്‍ഹി കോടതിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് തോമസ് കുരുവിളക്ക് പണം കൈമാറിയെന്ന സരിതാ നായരുടെ മൊഴിയില്‍ മാര്‍ച്ച് 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിനോട് ഡല്‍ഹിയിലെ തീസ് ഹസാരി കോടതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച്  ഡല്‍ഹി ചാന്ദ്നി ചൗക്കിലെ ഷോപ്പിങ് മാളിന്‍െറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് തോമസ് കുരുവിളക്ക് 1.2 കോടി രൂപ കൈമാറിയെന്ന് സരിതാ നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനും നവോദയം എന്ന സംഘടനയിലെ പ്രവര്‍ത്തകനുമായ ദിലീപാണ് കോടതിയെ സമീപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.