എയര്‍ കേരള നടപ്പായാല്‍ വിമാനക്കമ്പനികളുടെ കൊള്ള അവസാനിക്കും –മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: തിരക്കേറുന്ന സമയങ്ങളില്‍ വിമാനക്കമ്പനികള്‍ യാത്രക്കാരില്‍നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കി നടത്തുന്ന കൊള്ളയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിമാനത്താവളത്തില്‍ നിര്‍മിച്ച പുതിയ രാജ്യാന്തര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനയില്‍ ജാട്ടുകളുടെ സമരം നടന്നപ്പോള്‍ നിരവധി മലയാളികള്‍ അവിടെ കുടുങ്ങിപ്പോയി. ഇവര്‍ക്ക് ഡല്‍ഹി വരെ എത്താന്‍ ഒരുലക്ഷംവരെയാണ് വിമാനനിരക്ക് ആവശ്യപ്പെട്ടത്. എയര്‍ കേരള യാഥാര്‍ഥ്യമാക്കിയാല്‍ ഇത്തരം കൊള്ളകള്‍ അവസാനിപ്പിക്കാന്‍ കഴിയും. അഞ്ചുവര്‍ഷമെങ്കിലും ആഭ്യന്തര സര്‍വിസുകള്‍ നടത്തിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതല്ലാതെ ഇതുസംബന്ധിച്ച് ഇതുവരെയും ഉത്തരവ് ഇറക്കിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിറങ്ങിയാല്‍ എയര്‍ കേരളയുടെ നടപടി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍െറ വിജയചിഹ്നമാണ് സിയാല്‍. രാജ്യത്തിന്‍െറ മാതൃകയായി മാറിയ സിയാലിന്‍െറ വിജയം മനസ്സിലാക്കിയതുകൊണ്ടാണ് സിയാല്‍ മോഡലില്‍ രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങളും മറ്റുപദ്ധതികളും നടപ്പില്‍വരുന്നത്. കൊച്ചിയില്‍നിന്ന് യൂറോപ്പിലേക്കും ആസ്ട്രേലിയയിലേക്കും നേരിട്ട് ഒരു സര്‍വിസെങ്കിലും ആരംഭിക്കുന്നതിന് ശ്രമം നടന്നുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.