മുഖ്യമന്ത്രിയുടെ കാർ അപകടത്തിൽ പെട്ടു; ഗൺമാന് പരിക്ക്

കോട്ടയം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാർ അപകടത്തിൽപെട്ടു. പുലർച്ചെ 2.30ന് കോട്ടയം ഏറ്റുമാനൂരിന് സമീപം കാണാക്കാരിയിലാണ് സംഭവം. അപകടത്തിൽ മുഖ്യമന്ത്രിക്ക് പരിക്കില്ല. ഗൺമാൻ അശോകന് കൈക്ക് പരിക്ക് പറ്റി. അപകടം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി ഉറക്കത്തിലായിരുന്നു.

അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചതിനാലാണ് ദുരന്തം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.

റോഡിൽ നിന്നും തെന്നിയ കാർ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സൈഡ് ചില്ല് തകർന്നാണ് ഗൺമാന് പരിക്കേറ്റത്. കാറിൻെറ ടയർ പൊട്ടിയതാണ് അപകടകാരണം. മലപ്പുറത്തുനിന്നും പുതുപ്പള്ളിയിലേക്ക് പോവുകയായിരുന്നു ഉമ്മൻചാണ്ടി. അപകടത്തെ തുടർന്ന് നാട്ടകം ഗസ്റ്റ് ഹൗസിലെത്തിച്ച മുഖ്യമന്ത്രിയെ വൈദ്യപരിശോധനക്ക് വിധേയനാക്കി. മുഖ്യമന്ത്രിയുടെ തുടർന്നുള്ള യാത്ര എസ്കോർട്ട് വാഹനത്തിലാക്കി.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.