സീറ്റില്‍ ഉടക്കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ മാണി, ജോസഫ് സീറ്റു തര്‍ക്കത്തിന് ഇതുവരെ പരിഹാരമായില്ല. കഴിഞ്ഞ തവണത്തെ നാലു സീറ്റിനു പകരം ആറു സീറ്റ് നല്‍കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്‍െറ ആവശ്യം. എന്നാല്‍, യു.ഡി.എഫില്‍ നിന്ന് അധിക സീറ്റ് ലഭിച്ചാല്‍ ജോസഫ് ഗ്രേൂപ്പിന്‍െറ ആവശ്യം പരിഗണിക്കാമെന്നാണ് മാണി വിഭാഗത്തിന്‍െറ നിലപാട്. സീറ്റു വിഭജന ചര്‍ച്ചയില്‍ 18-20 സീറ്റിനുവരെ അര്‍ഹതയുണ്ടെന്നാണ് മാണിവിഭാഗം ഉന്നയിക്കുന്നത്.

എന്നാല്‍, അധികമായി സീറ്റു വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസും തയാറല്ല. പി.സി ജോര്‍ജ് മത്സരിച്ച പൂഞ്ഞാര്‍ മണ്ഡലം ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കിയാല്‍ മറ്റൊരു സീറ്റ് മാണി വിഭാഗത്തിന് നല്‍കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. സി.പി.എമ്മും കേരള കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളെ നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ഇടതുപക്ഷത്തേക്കുള്ള തിരിച്ച് പോക്ക് ജോസഫ് വിഭാഗം നേതാക്കളുടെ അജണ്ടയിലില്ല. സീറ്റ് തര്‍ക്കത്തിനു പുറമെ സംഘടനാ പ്രശ്നങ്ങളും കേരള കോണ്‍ഗ്രസിനെ ഉലക്കുന്നുണ്ട്. കെ.എം മാണിയും മകന്‍ ജോസ് കെ. മാണിയും എല്ലാ തീരുമാനങ്ങളിലും ഏകപക്ഷീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു എന്നും പരാതിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.