തിരുവനന്തപുരം: പുതുവര്‍ഷപ്പുലരിയില്‍തന്നെ പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചത് സാധാരണക്കാരന്‍െറ നെഞ്ചിലേക്ക് അയച്ച കേന്ദ്ര സര്‍ക്കാറിന്‍െറ മിസൈലാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. റെക്കോഡ് വിലക്കുറവില്‍ അസംസ്കൃത എണ്ണ ലഭിച്ചിട്ടും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വില കുറക്കാതിരിക്കുന്നതും കൂട്ടുന്നതും കുത്തക കമ്പനികള്‍ക്ക് കോടികള്‍ ലാഭമുണ്ടാക്കിക്കൊടുക്കാനാണ്.
കേരള സര്‍ക്കാറാകട്ടെ കൂട്ടിയ വിലയ്ക്ക് അധികനികുതി ഈടാക്കി ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്നപോലെ പ്രവര്‍ത്തിക്കുകയാണ്. 10 ലക്ഷം രൂപയില്‍ അധികം വാര്‍ഷികവരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്സിഡി ഒഴിവാക്കിയതിനുപിന്നാലെയാണ് ഈ വിലവര്‍ധന.
താമസിയാതെ വാര്‍ഷികവരുമാനം അഞ്ചുലക്ഷമായി ചുരുക്കിയേക്കും. ഘട്ടംഘട്ടമായി സബ്സിഡി ഒഴിവാക്കുക എന്ന നവഉദാരവത്കരണനയത്തിന്‍െറ ഭാഗമാണിതെന്ന് പ്രസ്താവനയില്‍ വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.