നിയമത്തെ വെല്ലുവിളിച്ച വെള്ളാപ്പള്ളിക്ക് നിയമം ബാധകമെന്ന് തെളിഞ്ഞു –സുധീരന്‍

കാസര്‍കോട്: നിയമ സംവിധാനത്തെ വെല്ലുവിളിക്കാന്‍ മുന്നോട്ടുവന്ന വെള്ളാപ്പള്ളിക്ക് നിയമവിധേയനാകാനും കഴിയുമെന്ന് തെളിഞ്ഞതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. വെള്ളാപ്പള്ളിയുടെ അഭിഭാഷകനായി ജാമ്യഹരജി നല്‍കിയ ജെ.എസ്.എസ് അംഗം രാജന്‍ബാബു യു.ഡി.എഫില്‍ തുടരുന്നത് ബുദ്ധിമുട്ടാകുമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം വെള്ളാപ്പള്ളിക്കും ബാധകമാണെന്നത് ശരിയായി വന്നിരിക്കുന്നു. താന്‍ വഹിക്കുന്ന പദവിക്ക് നിരക്കാത്ത വളരെ തെറ്റായ പ്രവൃത്തി ചെയ്യുന്നുണ്ടെങ്കിലും വെള്ളാപ്പള്ളിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. പക്ഷേ, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളോട് ഒരുകാരണവശാലും യോജിക്കാനാവില്ല.
രാജന്‍ ബാബുവിനെപ്പോലുള്ളവര്‍ എവിടെ നില്‍ക്കുന്നുവെന്നത് കൃത്യമായി വ്യക്തമാക്കേണ്ട സമയമായിരിക്കുന്നു. അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹത്തിന് ചുമതല നിര്‍വഹിക്കേണ്ടിവരും. പക്ഷേ, രണ്ടുംകൂടി മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. ഒന്നുകില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കാം.
വെള്ളാപ്പള്ളിയുടെ നയസമീപനങ്ങളെ ശക്തമായി എതിര്‍ക്കുന്ന യു.ഡി.എഫ് സംവിധാനങ്ങളുടെ ഭാഗമാണെങ്കില്‍ യു.ഡി.എഫ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളോടൊപ്പം നില്‍ക്കണം -സുധീരന്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.