സി.പി.എം ആര്‍.എസ്.എസുമായി വോട്ടുകച്ചവടം നടത്തിയിട്ടില്ല -കോടിയേരി

തിരുവനന്തപുരം: സി.പി.എം -ആര്‍.എസ്.എസ് ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് ബോധപൂര്‍വമായ പ്രചരണമാണ്. തങ്ങള്‍ ഒരു കാലത്തും ആര്‍.എസ്.എസുമായി കേരളത്തില്‍ വോട്ടു കച്ചവടം നടത്തിയിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് അങ്ങനെ ചെയ്തിട്ടില്ളെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോ എന്നും കോടിയേരി ചോദിച്ചു.  തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ എപ്പോഴും സംഘര്‍ഷം നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അങ്ങനെ മാര്‍ക്സിസ്റ്റ് വിരുദ്ധരായി മാറുന്ന ബി.ജെ.പി അണികളുടെ വോട്ട് കച്ചവടം ചെയ്യുക എന്ന തന്ത്രമാണ് ഇവിടെ കോണ്‍ഗ്രസ് പ്രയോഗിച്ചിട്ടുള്ളത്. അതിന്‍റെ ഭാഗമായി 1991ലെ ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ബന്ധം ഉണ്ടാക്കി. വടകരയിലും ബേപ്പൂരിലും കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടാക്കി.

91ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ 50 മണ്ഡലങ്ങളില്‍ ആര്‍.എസ്.എസിന്‍റെ വോട്ട് കോണ്‍ഗ്രസിനാണ് ചെയ്തത്. അന്ന് രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പി നേതാക്കളെ ജയിപ്പിക്കാമെന്ന് കരാര്‍ ഉണ്ടാക്കി. ആ സമയത്ത് എ.കെ ആന്‍റണിയായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് എന്നും അന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും ആന്‍റണിയും മൗനം പാലിക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

91ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ആര്‍.എസ്.എസുകാര്‍ ഉമ്മന്‍ചാണ്ടിക്ക് വോട്ടു ചെയ്തു. ആര്‍.എസ്.എസിന്‍്റെ വോട്ട് വാങ്ങിയില്ളെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.