പൊലീസുകാരന്‍റെ ബൈക്ക് മാവോവാദികൾ കത്തിച്ച കേസ് എൻ.ഐ.എ അന്വേഷിക്കും

കൽപറ്റ: മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പൊലീസുകാരന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസ് എൻ.ഐ.എ അന്വേഷിക്കും. കൊച്ചി യൂണിറ്റാണ് അന്വേഷണം ഏറ്റെടുത്തത്. അന്വേഷണ സംഘം ഇന്ന് വയനാട്ടിലെത്തും. 2014 ഏപ്രിൽ 24ന് രാത്രി 10 മണിക്കാണ് മൂന്ന് സ്ത്രീകൾ ഉൾപെടെയുള്ള മാവോസംഘം പൊലീസുകാരനായ പ്രമോദിന്‍റെ വെള്ളമുണ്ടയിലെ വീട്ടിലെത്തിയത്. അമ്മയെ ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയുമായിരുന്നു. മാവോവാദി നേതാക്കളായ രൂപേഷ്, അനു, ജയണ്ണ, സുന്ദരി, കന്യാകുമാരി രജീഷ്, അനൂപ്, ഇബ്രയി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർക്കെതിരെ പൊലീസ് കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.