സോളാര്‍: പ്രത്യേക അന്വേഷണസംഘത്തിന് കമീഷന്‍െറ വിമര്‍ശം

കൊച്ചി: സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) സോളാര്‍ കമീഷന്‍െറ വിമര്‍ശം. എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍െറ നേതൃത്വത്തില്‍ രൂപീകൃതമായ പ്രത്യേക അന്വേഷണസംഘത്തിന് സാധാരണക്കാരന്‍െറ ചിന്ത പോലുമില്ളെന്നാണ് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍െറ വിമര്‍ശം. ചൊവ്വാഴ്ച മൊഴി നല്‍കാനത്തെിയ എസ്.ഐ.ടി അംഗം പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരുന്നതാണ് കമീഷനെ ചൊടിപ്പിച്ചത്.

സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന നിയമസഭക്ക് അകത്തും പുറത്തുമായി ഉയര്‍ന്നതും കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉന്നതര്‍ക്കെതിരായ ആരോപണങ്ങളും എസ്.ഐ.ടി അന്വേഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഹരികൃഷ്ണന് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. പരാതി പൂര്‍ണമായും മനസ്സിലാക്കി ഒരോ കേസിന്‍െറയും സാഹചര്യം പരിശോധിച്ച് ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരെയും അന്വേഷണപരിധിയില്‍ കൊണ്ടുവന്നുവൊ എന്ന കമീഷന്‍െറ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനൊടുവില്‍ ഹരികൃഷ്ണന്‍ ഉത്തരം നല്‍കി. എന്നാല്‍, വളഞ്ഞുചുറ്റിയ ഉത്തരം വേണ്ടെന്നും നേരിട്ടുള്ള മറുപടി വേണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. ഫയലുകള്‍ നോക്കിയശേഷം അടുത്തദിവസം കൃത്യമായ മറുപടി നല്‍കാമെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു.

നാട്ടിന്‍പുറത്തെ ചായക്കടകളില്‍ ഒരുദിവസം ആരംഭിക്കുന്ന സാധാരണക്കാരന്‍െറ ചിന്തപോലും പ്രത്യേക അന്വേഷണസംഘത്തിനില്ളെന്നായിരുന്നു കമീഷന്‍ ചെയര്‍മാന്‍െറ പ്രതികരണം. സരിതയെ അറസ്റ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടും അവരുടെ ഫ്ളാറ്റില്‍ തിരച്ചില്‍ നടത്താതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അന്വേഷണച്ചുമതല ഇല്ലാതിരുന്നതിനാലാണെന്ന മറുപടിയും കമീഷന്‍ വിമര്‍ശത്തിന് കാരണമായി. അതേസമയം, തിരച്ചില്‍ നടത്തേണ്ടെന്ന് ഉന്നതരില്‍നിന്നോ മേലുദ്യോഗസ്ഥരില്‍നിന്നോ നിര്‍ദേശമൊന്നും ഉണ്ടായിരുന്നില്ളെന്ന് ഹരികൃഷ്ണന്‍ വ്യക്തമാക്കി. അതിനിടെ, ഉത്തരം നല്‍കാന്‍ ഹരികൃഷ്ണനെ സഹായിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകനെയും കമീഷന്‍ താക്കീതുചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.