സ്മിത തിരോധാനം: സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു


കൊച്ചി: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ വിദേശത്തേക്ക് പോയ ഇടപ്പള്ളി സ്വദേശിനി സ്മിതയെ കാണാതായ കേസില്‍ സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സ്മിതയുടെ ഭര്‍ത്താവ് ആന്‍റണിയെ സംശയിക്കുന്നവരുടെ പട്ടികയില്‍ ചേര്‍ത്താണ് തിരുവനന്തപുരം യൂനിറ്റ്  ഡിവൈ.എസ്.പി ജോര്‍ജ് ജയിംസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തേ പൊലീസ് സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റീ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. ഇന്ത്യന്‍ ശിക്ഷാ നിയമം 365 (തട്ടിക്കൊണ്ടുപോകല്‍), 465 (വ്യാജ രേഖയുണ്ടാക്കല്‍), 471 (വ്യാജരേഖകള്‍ യഥാര്‍ഥമെന്ന നിലയില്‍ ഉപയോഗിക്കുക), 201 (തെളിവ് നശിപ്പിക്കല്‍) തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് 2005 സെപ്റ്റംബര്‍ ഒന്നിന് ഷാര്‍ജയില്‍ ആന്‍റണിയുടെ അടുത്തത്തെിയ സ്മിതയെ രണ്ടുദിവസത്തിനുശേഷം കാണാതാവുകയായിരുന്നുവെന്നാണ് കേസ്. സ്മിത കത്തെഴുതിവെച്ച് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്നാണ് ആന്‍റണി ബന്ധുക്കളെ അറിയിച്ചത്. ആന്‍റണിയും കൂടെ താമസിച്ചിരുന്ന മിനി എന്ന ദേവയാനിയും ചേര്‍ന്ന് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം വിജനമായ പ്രദേശത്ത് മൃതദേഹം തള്ളിയിരിക്കാമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്മിതയുടെ പിതാവ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അലശക്കോടത്ത് ജോര്‍ജ് നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈകോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. സ്മിതയെ കാണാതായതിനുശേഷം ഷാര്‍ജയില്‍നിന്ന് അമേരിക്കയിലേക്ക് പോയ ആന്‍റണി കേരളത്തില്‍ തിരിച്ചത്തെിയപ്പോള്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ഷാര്‍ജയില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ദേവയാനിയെയും അടുത്തിടെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, 10 വര്‍ഷത്തിനുശേഷവും സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കഴിയാത്തതും വിദേശത്ത് അന്വേഷണം നടത്തുന്നതില്‍ ക്രൈംബ്രാഞ്ചിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും വിലയിരുത്തിയായിരുന്നു കേസ് ഹൈകോടതി സി.ബി.ഐക്ക് കൈമാറിയത്. അന്വേഷണത്തിന്‍െറ തുടക്കമായി സംശയത്തിന്‍െറ നിഴലിലുള്ള ആന്‍റണിയെയും ദേവയാനിയെയും സി.ബി.ഐ അടുത്ത ദിവസംതന്നെ ചോദ്യം ചെയ്യും.  ഇവരില്‍നിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാവും തുടര്‍ നടപടി സ്വീകരിക്കുക. സംഭവവുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിന്‍െറ വിശദാംശങ്ങളും സംഘം ശേഖരിക്കും. കേസന്വേഷണത്തിന്‍െറ ഭാഗമായി പിടിച്ചുവെച്ച പാസ്പോര്‍ട്ട് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി നല്‍കിയ അപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു.
സ്മിത എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലെ കൈയക്ഷരം ആന്‍റണിയുടേതാണോ എന്ന് പരിശോധിക്കണമെന്നും കുറ്റക്കാരനല്ളെന്ന് കണ്ടത്തെുന്നതുവരെ ആന്‍റണിക്ക് പാസ്പോര്‍ട്ട് തിരികെ നല്‍കാനാവില്ളെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.