കൊച്ചി: ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ ക്രൈംബ്രാഞ്ച് തന്നെ അന്വേഷണം തുടരട്ടെയെന്ന് ഹൈകോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകൾ കാണുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പോസ്റ്റ്മോർട്ടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു.
ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച് ദുരൂഹതയുള്ളതായി നിരവധി കത്തുകൾ തനിക്ക് ലഭിക്കുന്നുണ്ട്. കത്തിൽ പലരുടേയും പേരുകൾ പരാമർശിക്കുന്നുണ്ടെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
ശാശ്വതികാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന് ബാറുടമ ബിജു രമേശാണ് ആരോപണമുന്നയിച്ചത്. ഇതേക്കുറിച്ച് സ്വാമിയുടെ ബന്ധുക്കളും ആരോപണം ഉന്നയിച്ചിരുന്നു. എസ്.എ.ന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുവേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചതെന്നും വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ സ്വാമിയെ കൈയേറ്റം ചെയ്ത വിവരം പുറത്തറിയാതിരിക്കാനാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.