കാര്‍ യാത്രികനോട് അപമര്യാദയായി പെരുമാറിയ ഡിവൈ.എസ്.പിക്കെതിരെ നടപടിക്ക് ശിപാർശ

തൃശൂര്‍: പാലിയേക്കരയില്‍ കാര്‍ യാത്രികനോട് അപമര്യാദയായി പെരുമാറിയ ചാലക്കുടി ഡിവൈ.എസ്.പി കെ.കെ രവീന്ദ്രനെതിരെ നടപടിക്ക് ശിപാർശ. തൃശൂര്‍ റൂറൽ എസ്.പി കെ.കാർത്തിക്ക് ആണ് നടപടിക്ക് ശിപാർശ ചെയ്തത് ഡി.വൈ.എസ്.പി കുറ്റക്കാരനാണെന്നും ടോൾ കമ്പനിക്ക് അനുകൂലമായി പെരുമാറി അദ്ദേഹം പൊലിസ് സേനക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. യാത്രികനോട് ഭീഷണി കലർന്ന സ്വരത്തിൽ സംസാരിച്ചതായും ഡി.ജി.പിയുടെ സർക്കുലറിന് വില കൽപിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ടോള്‍പാതക്ക് പകരം സമാന്തര സര്‍വീസ് റോഡ് ഉപയോഗിച്ച കാര്‍ യാത്രികനെ ഡിവൈ.എസ്.പി തടയുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫേസ്ബുക്, വാട്സ് ആപ്പ്, ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവ വഴിയാണ് വീഡിയോ പ്രചരിച്ചത്. മൂന്നുലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു. പതിനായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തു. ഇന്‍റര്‍നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന്‍െറ ഫേസ്ബുക് പേജില്‍ മാത്രം രണ്ടരലക്ഷം പേരാണ് വീഡിയോ കണ്ടത്.

ഡിവൈ.എസ്.പിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് പരാതിക്കാരന്‍ പാലക്കാട് കല്ലുവഴി മേലേ വടക്കേമഠം ശ്രീഹരി ഭവനത്തില്‍ ഹരിറാം രംഗത്തത്തെിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആഭ്യന്തരമന്ത്രി, ഡി.ജി.പി, പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി, ഡയറക്്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ക്കും പരാതി അയച്ചിട്ടുണ്ട്. തൃശൂര്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ബ്രാഞ്ച് പരാതിക്കാരനില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. 

കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ സോഫ്്റ്റ്വെയര്‍ എന്‍ജിനീയറായ ഹരിറാം എറണാകുളത്തുനിന്ന്, പാലക്കാട്ടേക്ക് പോകുന്നതിനിടെ കഴിഞ്ഞ ഏഴിന് രാത്രി പത്തോടെയാണ് സംഭവം. ഭാര്യയും രണ്ടരവയസ്സുകാരന്‍ മകനും കാറിലുണ്ടായിരുന്നു. പാലിയേക്കര ടോള്‍പ്ളാസക്ക് സമാന്തരമായ സര്‍വീസ് റോഡില്‍ ഒൗദ്യോഗിക വാഹനത്തില്‍ മഫ്ടിയിലത്തെിയ ഡിവൈ.എസ്.പി കാര്‍ തടഞ്ഞു. ചാലക്കുടി ഡിവൈ.എസ്.പിയെന്ന് പരിചയപ്പെടുത്തിയ അദ്ദേഹം എന്തിനാണ് ഇതുവഴി പോകുന്നതെന്ന് ആരാഞ്ഞു. പാലിയേക്കരയിൽ ടോള്‍നിരക്ക് ഉയര്‍ത്തിയതിനെ തുടർന്ന് നാലഞ്ചുതവണ ഈ വഴി ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചപ്പോള്‍ ഇത് പഞ്ചായത്ത് റോഡാണെന്നും നാട്ടുകാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നുമായിരുന്നു മറുപടി. റോഡ് എല്ലാവര്‍ക്കും ഉപയോഗിക്കാനല്ളേ നികുതി അടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പഞ്ചായത്തുകാര്‍ക്ക് മാത്രമെ റോഡ് ഉപയോഗിക്കാന്‍ നിയമമുള്ളൂവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. എവിടെയാണ് ഈ നിയമം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെന്ന് ചോദിച്ചപ്പോള്‍ വാഹനം ഒതുക്കിനിര്‍ത്തി രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ കാണിച്ചപ്പോള്‍ ആര്‍.സി ബുക്ക് ബലമായി പിടിച്ചുവാങ്ങി. ഇക്കാര്യം എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപനപരമായി സംസാരിച്ചെന്നും ഇതെല്ലാം വീഡിയോ റെക്കോഡിലുണ്ടെന്നും ആവശ്യമെങ്കില്‍ കൈമാറാമെന്നും ഹരിറാം പരാതിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.